സൌത്ത് എന്‍ഡ് ഓണ്‍സീയില്‍ സീറോ മലബാര്‍ സഭയുടെ വിശുദ്ധ വാരാചരണം
Thursday, April 2, 2015 4:22 AM IST
ലണ്ടന്‍: സൌത്ത് എന്‍ഡ് ഓണ്‍സീ സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ മാസ് സെന്ററില്‍ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍ ഭക്ത്യാദരപൂര്‍വം ആചരിക്കുന്നു. വിശുദ്ധവാര തിരുക്കര്‍മങ്ങള്‍ക്കു ഫാ. ജോസ് അന്തിയാംകുളം നേതൃത്വം നല്‍കും.

പെസഹ തിരുകര്‍മങ്ങള്‍ ഏപ്രില്‍ രണ്ടിനു(വ്യാഴം) വൈകുന്നേരം നാലിനു സെന്റ് ജോണ്‍ ഫിഷര്‍ ദേവാലയത്തില്‍ കാല്‍ കഴുകല്‍ ശുശ്രൂഷയോടെ തുടക്കം കുറിക്കും. പള്ളിയിലെ ശുശ്രൂഷകള്‍ക്കുശേഷം പാരീഷ് ഹാളില്‍ അപ്പം മുറിക്കല്‍ ശുശ്രൂഷയും നടക്കും

ദുഃഖവെള്ളിയുടെ തിരുക്കര്‍മങ്ങള്‍ വൈകുന്നേരം നാലിന് ആരംഭിക്കും. തുടര്‍ന്നു കുരിശിന്റെ വഴിയും ഉണ്ടായിരിക്കും.

ഈസ്റര്‍ തിരുക്കര്‍മങ്ങള്‍ ശനിയാഴ്ച രാത്രി 11 മുതല്‍ സെന്റ് ജോണ്‍ ഫിഷര്‍ ദേവാലയത്തില്‍ ആരംഭിക്കും.

വിശുദ്ധവാര തിരുക്കര്‍മങ്ങളില്‍ പങ്കെടുക്കാന്‍ സൌത്തെന്‍ഡിലും സമീപ പ്രദേശത്തുമുള്ള എല്ലാ കത്തോലിക്ക വിശ്വാസികളെയും സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രദീപ് കുരുവിള 07861373471, ജോമിനി ജോയി 07588428938.

പള്ളിയുടെ വിലാസം: ട.ഖീവി എശവെലൃ ഇവൌൃരവ, 2, ങമിിലൃ ണമ്യ, ടീൌവേലിറ ീി ടലമ ഋലൈഃ ടട2 6ജഠ.