കൊളോണിലെ ഇന്ത്യന്‍സമൂഹത്തിന്റെ വിശുദ്ധവാര പരിപാടികള്‍
Wednesday, April 1, 2015 8:10 AM IST
കൊളോണ്‍: കൊളോണ്‍ ആസ്ഥാനമായുള്ള ഇന്ത്യന്‍ കമ്യൂണിറ്റിയുടെ വിശുദ്ധവാര ശുശ്രൂഷകള്‍ക്ക് ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ, റവ. ഡോ. പ്രിന്‍സ് പാണേങ്ങാടന്‍ എന്നിവര്‍ തിരുക്കര്‍മങ്ങള്‍ക്കു നേതൃത്വം നല്‍കും.

ഏപ്രില്‍ രണ്ട് (പെസഹാ വ്യാഴാഴ്ച) വൈകുന്നേരം ആറിനു പെസഹാ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. കാലുകഴുകല്‍ ശുശ്രൂഷ, ദിവ്യബലി, പാനവായന, അപ്പം മുറിക്കല്‍, ആരാധന തുടങ്ങിയവയായിരിക്കും പ്രധാന ചടങ്ങുകള്‍.

ദുഃഖവെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.45 ന് പാനവായനയോടെ കര്‍മങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് പീഡാനുഭവ ശുശ്രൂഷകള്‍, കുരിശിന്റെ വഴി, വിശ്വാസപ്രഘോഷണ നവീകരണം, രൂപം ചുംബിക്കല്‍, കയ്പുനീര്‍ കുടിക്കല്‍ എന്നീ ചടങ്ങുകള്‍ ഉണ്ടായിരിക്കും.

ഉയിര്‍പ്പു തിരുനാള്‍ കര്‍മങ്ങള്‍ ഏപ്രില്‍ നാലിന് (ശനി) രാത്രി 10ന് ആരംഭിക്കും. തുടര്‍ന്ന് ആഘോഷമായ ദിവ്യബലിയും ഉണ്ടായിരിക്കും. എല്ലാ തിരുക്കര്‍മങ്ങളും കൊളോണ്‍ ബുഹ്ഹൈമിലെ സെന്റ് തെരേസിയാ ദേവാലയത്തിലാണ് (അി ട.ഠവലൃലശെമ 6, 51063 ഗീലഹി) നടക്കുന്നത്.

യാത്രാസൌകര്യം : ആൌ്ലൃയശിറൌിഴ ; ്ീി ഗീലഹി –ങലൌവഹവലശാ (ണശലിലൃുഹമ്വ):ഘശിശല 159,ഞശരവൌിഴ – ഒലൃഹലൃൃശിഴ,ഒമഹലേലെേഹഹല ങലൌവഹവലശാലൃൃശിഴ(്വംലശലേ ഒമഹലേലെേഹഹല ിമരവ ണശലിലൃുഹമ്വ,

ആലഹഴശരെവഴഹമറയമരവലൃ ൃമലൈ ),എൌംലഴ 3 ങശിൌലിേ.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേളില്‍