ഡബ്ളിന്‍ സീറോ മലബാര്‍ സഭയില്‍ ത്രിദിന ധ്യാനവും ഏകദിന യുവജന കണ്‍വന്‍ഷനും
Wednesday, April 1, 2015 6:30 AM IST
ഡബ്ളിന്‍: സീറോ മലബാര്‍ സഭയില്‍ എല്ലാ വര്‍ഷവും വലിയ ആഴ്ചയില്‍ നടത്തി വരുന്ന ധ്യാനം (ഏപ്രില്‍ രണ്ട്, മൂന്ന്, നാല്) പെസഹ വ്യാഴം, ദുഃഖവെള്ളി, ദുഃഖശനി ദിവസങ്ങളില്‍ താല ഫെറ്റര്‍കൈന്‍ ചര്‍ച്ച് ഓഫ് ദി ഇന്‍കാര്‍നേഷന്‍ ദേവാലയത്തില്‍ നടക്കും. രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെയാണ് ധ്യാനം. ധ്യാനഗുരുവും കൌണ്‍സിലിംഗ് സൈക്കോളജിസ്റുമായ റവ. ഡോ. കുര്യന്‍ പുരമഠത്തിലാണു ധ്യാനം നയിക്കുന്നത്.

ധ്യാനത്തിനോടനുബന്ധിച്ച് ഏപ്രില്‍ ആറിനു(തിങ്കള്‍) രാവിലെ 9.30 മുതല്‍ വൈകുന്നേരം അഞ്ചു വരെ കൌമാരക്കാര്‍ക്കും യുവജനങ്ങള്‍ക്കുമായി സംഘടിപ്പിക്കുന്ന ഏകദിന കണ്‍വന്‍ഷനും റവ. ഡോ. കുര്യന്‍ പുരമഠത്തില്‍ നേതൃത്വം നല്‍കും.

സീറോ മലബാര്‍ സഭയില്‍ രജിസ്റര്‍ ചെയ്തിട്ടുള്ള കുടുംബങ്ങളിലെ സെക്കന്‍ഡറി ലെവല്‍ ഫസ്റ് ഇയര്‍ മുതലുള്ള കുട്ടികള്‍ക്കുവേണ്ടിയാണ് ഏകദിന കണ്‍വന്‍ഷന്‍ നടത്തപ്പെടുന്നത്. 18 വയസിനു താഴെ ഉള്ളവര്‍ പ്രധാന മതാധ്യാപകന്‍ വഴിയോ, കമ്മിറ്റി അംഗങ്ങള്‍ വഴിയോ ഏപ്രില്‍ നാലിനു വൈകുന്നേരത്തിനുള്ളില്‍ സമ്മതപത്രം ഏല്‍പ്പിക്കേണ്ടതാണ്. 18 വയസിനു മുകളിലുള്ളവര്‍ സ്വന്തം സമ്മതപത്രം നല്‍കേണ്ടതാണ്. ഡബ്ളിനു പുറത്തുള്ള കുടുംബങ്ങളിലെ കുട്ടികള്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, മാതാപിതാക്കള്‍ ഡബ്ളിന്‍ സീറോ മലബാര്‍ സഭ ചാപ്ളെയിന്‍സ് വഴി ഏപ്രില്‍ നാലിനു വൈകുന്നേരത്തിനകം സീറ്റ് ഉറപ്പാക്കുകയും സമ്മതപത്രം സമര്‍പ്പിക്കുകയും ചെയ്യണം.

വിശദ വിവരങ്ങള്‍ക്ക്: ംംം.്യൃീാമഹമയമൃ.ശല, ്യൃീാമഹമയമൃരവൌൃരവറൌയഹശി@ഴാമശഹ.രീാ റിട്രീറ്റ് കോ-ഓര്‍ഡിനേറ്റര്‍:ജോസ് വെട്ടിക്ക:0894237128 യൂത്ത് കോഓര്‍ഡിനേറ്റര്‍: ബിനു ആന്റണി 0876929846 മതാധ്യാപക പ്രതിനിധി: ബിനു ജോസഫ് : 0877413439 ഫാ. ജോസ്: 0899741568, ഫാ.മനോജ്:0877099811.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍