സീറോ മലങ്കര സഭാവിശ്വാസികള്‍ ഓശാനഞായര്‍ ആഘോഷിച്ചു
Wednesday, April 1, 2015 6:29 AM IST
ഷെഫീല്‍ഡ്: യേശുവിന്റെ ജറുസലേം പ്രവേശനത്തിന്റെ അനുസ്മരണയില്‍ പങ്കുചേര്‍ന്ന് സീറോ മലങ്കര കത്തോലിക്കാ സമൂഹം ഓശാനഞായര്‍ ആഘോഷിച്ചു.

മലങ്കരസഭയുടെ മാര്‍ത്താണ്ഡം രൂപതാധ്യക്ഷന്‍ ഡോ. വിന്‍സെന്റ് മാര്‍ പൌലോസ് മെത്രാപ്പോലീത്ത ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. തോമസ് മടുക്കമൂട്ടില്‍ സഹകാര്‍മികനായിരുന്നു.

ഷെഫീല്‍ഡ് സെന്റ് പാട്രിക് ദേവാലയത്തില്‍ നടന്ന ശുശ്രൂഷകള്‍ ഷെഫീല്‍ഡ്, കവന്‍ട്രി, നോട്ടിംഗ്ഹാം, മാഞ്ചസ്റര്‍, ലിവര്‍പൂള്‍ എന്നീ മിഷനുകളുടെ സംയുക്താഭിമുഖ്യത്തിലാണ് ഓശാനഞായര്‍ ആഘോഷിച്ചത്.

മാഞ്ചസ്ററില്‍ സീറോ മലങ്കര കാത്തലിക് മിഷനിലെ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍:

ഏപ്രില്‍ രണ്ട് (പെസഹ വ്യാഴം) വൈകുന്നേരം 6.30ന് സെന്റ് എയ്ഡന്‍സ് ചര്‍ച്ച്.

മൂന്നിന് (ദുഃഖവെള്ളി) രാവിലെ 8.30ന് സെന്റ് ഹിന്‍ഡസ് ചര്‍ച്ച്,

നാലിന് (ശനി) വൈകുന്നേരം 6.30ന് ഈസ്റര്‍ ശുശ്രൂഷകള്‍ സെന്റ് എയ്ഡന്‍ ചര്‍ച്ച്.

എല്ലാ വിശ്വാസികളും വിശുദ്ധവാര ശുശ്രൂഷകളില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ സീറോ മലങ്കര ചാപ്ളെയിന്‍ ഫാ. തോമസ് മടുക്കമൂട്ടില്‍ സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: അലക്സ് വര്‍ഗീസ്