ജര്‍മന്‍ വിംഗ്സ് വിമാനത്തിന്റെ കോ പൈലറ്റ് മാനസികരോഗി
Friday, March 27, 2015 8:02 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ഫ്രാന്‍സിലെ ആല്‍പ്സ് പര്‍വതത്തില്‍ ഇടിച്ചിറക്കി 150 പേരുടെ മരണത്തിനിരയാക്കിയ ജര്‍മന്‍ വിംഗ്സ് വിമാനത്തിന്റെ കോ പൈലറ്റ് മാനസിക രോഗത്തിന് ചികല്‍സയ്ക്കു വിധേയനായിരുന്നു.

ജര്‍മന്‍ ഫെഡറല്‍ ഏവിയേഷന്‍ ഓഫീസാണ് ഈ വിവരം പുറത്തു വിട്ടത്. ആറു വര്‍ഷം മുമ്പ് അന്‍ഡ്രയാസ് എല്‍. എന്ന കോ പൈലറ്റ് മാനസിക രോഗ ചികിത്സക്ക് വിധേയനായിട്ടുണ്ട്. അതുപോലെ അമേരിക്കയിലെ അരിസോണയിയിലുള്ള ലുഫ്ത്താന്‍സാ പൈലറ്റ് പരിശീലന സ്കൂളില്‍ ഇയാള്‍ പൈലറ്റ് ജോലിക്ക് അര്‍ഹനല്ല എന്നും അഭിപ്രായപ്പെടുത്തിയിരുന്നതായും ജര്‍മന്‍ ഫെഡറല്‍ ഏവിയേഷന്‍ ഓഫീസ് കണ്ടു പിടിച്ചു.

ഇയാളെപ്പറ്റിയുള്ള ഈ വിവരങ്ങള്‍ സാധാരണ ഒരു പിരിശീലന വിദ്യര്‍ഥിയുടെ പഠന റിപ്പോര്‍ട്ടില്‍ 'എസ്ഐസി' കോഡ് ആയിട്ടല്ല രേഖപ്പെടുത്തിയിരുന്നത്. ഇതുകൊണ്ടാണ് മാനസിക രോഗിയായ ഈ കോ പൈലറ്റ് അന്‍ഡ്രയാസ് എല്‍. എന്നയാളിനെപ്പറ്റി ശരിയായി വിശകലനം നടത്താതെ പോയത്. ഇപ്പോഴും ഈ മാനസിക രോഗത്തിന്റെ അടിമ ആയിരുന്നതുകൊണ്ടാണ് കോക്പിറ്റില്‍ നിന്നും പുറത്തുപോയിരുന്ന പൈലറ്റിനെ അകത്ത് കയറ്റാതെ ഇയാള്‍ മനഃപൂര്‍വം വിമാനം ആല്‍പ്സ് പര്‍വതത്തില്‍ ഇടിച്ചിറക്കി നശീകരണം നടത്തിയത്. ജര്‍മനിയിലും യൂറോപ്പിലും ഇനി മുതല്‍ അമേരിക്കയിലെ പോലെ കോക്പിറ്റില്‍ എപ്പോഴും മിനിമം രണ്ട്പേര്‍ വേണമെന്ന നിബന്ധന പ്രാവര്‍ത്തികമാക്കാനുള്ള ഗൌരവമായ ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍