ആരോമല്‍ ഗോപാലകൃഷ്ണ}ു പുതുജന്മം
Friday, March 27, 2015 7:08 AM IST
നോട്ടിംഗ്ഹാം: യുക്മ ദേശീയ അധ്യക്ഷന്‍ ദാനമായി നല്‍കിയ വൃക്കയുടെ സഹായത്താല്‍ ആരോമല്‍ ഗോപാല കൃഷ്ണ}ു പുതു ജന്മം.

വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി നോട്ടിംഗ്ഹാമിലെ സിറ്റി ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരുന്ന ആരോമലിനെ യുക്മ ദേശീയ വൈസ് പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള പ്രതിനിധികള്‍ സന്ദര്‍ശിച്ചു.

പ്രതിനിധിസംഘത്തില്‍ മാമ്മന്‍ ഫിലിപ്പിനെക്കൂടാതെ യുക്മ നാഷണല്‍ കമ്മിറ്റിയുടെ പിആര്‍ഒ അനീഷ് ജോണ്‍, ഈസ്റ് ആന്‍ഡ് വെസ്റ് മിഡ്ലാന്റ്സ് റീജണല്‍ സെക്രട്ടറി ഡിക്സ് ജോര്‍ജ്, നോട്ടിംഗ്ഹാം മലയാളി അസോസിയേഷന്‍ പ്രതിനിധി ജോമോന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ആരോമലിനെ പരിചരിക്കുന്ന മലയാളി നഴ്സ് ഹില്‍ഡായുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച.

ബുധനാഴ്ച വൈകുന്നേരം ആറു മുതല്‍ 11 വരെ നീണ്ടു നിന്ന ശാസ്ത്രക്രിയക്കുശേഷം ആരോമലിന്റെ ആരോഗ്യനില വളരെ അധികം മെച്ചപ്പെട്ടിട്ടുണ്െടന്നും മാറ്റിവയ്ക്കലിനു വിധേയമായ വൃക്ക പൂര്‍ണമായി പ്രവര്‍ത്തന ക്ഷമത വീണ്െടടുത്തുവെന്നും ബന്ധു മിത്രാദികള്‍ അറിയിച്ചു. തനിക്കു വൃക്ക ദാനമായി നല്‍കിയ അസി ചേട്ടന്റെ ആരോഗ്യവിവരം അന്വേഷിച്ച ആരോമല്‍, അസി ചേട്ടന്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നും യുക്മയുടെ മുഖ്യധാരയിലേക്കു മടങ്ങി വരാന്‍ കഴിയട്ടെ എന്നും തുടര്‍ന്നും യുക്മയുടെയും ഉപഹാറിന്റെയും പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയായി താനും ഉണ്ടാവും എന്നും അറിയിച്ചു.

അസിയുടെ പ്രത്യേക അന്വേഷങ്ങളും ആശംസകളും അറിയിച്ച .യക്മ നാഷണല്‍ കമ്മിറ്റി പ്രതിനിധികള്‍ മടങ്ങി.

റിപ്പോര്‍ട്ട്: അനീഷ് ജോണ്‍