സ്റീവനേജില്‍ വിശുദ്ധവാര ശുശ്രൂഷകള്‍
Friday, March 27, 2015 7:06 AM IST
സ്റീവനേജ്: വെസ്റ്മിന്‍സ്റര്‍ രൂപതയിലെ സീറോ മലബാര്‍ കുര്‍ബാന കേന്ദ്രമായ സ്റീവനേജില്‍ ഓശാന പെരുന്നാളോടെ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍ക്കു മാര്‍ച്ച് 28ന് (ശനി) ബെഡ്വെല്‍ ക്രസന്റിലുള്ള സെന്റ് ജോസഫ്സ് കത്തോലിക്കാ ദേവാലയത്തില്‍ (എസ്ജി 1 1 എന്‍ ജെ) തുടക്കം കുറിക്കും.

യേശുനാഥന്റെ കുരിശുമരണത്തിലേക്കുള്ള പീഡാനുഭവ യാത്രയുടെ ആരംഭമായി ഓശാന തിരുനാള്‍ 28നു (ശനി) രാവിലെ 10ന് ആചരിച്ചുകൊണ്ടു സ്റീവനേജില്‍ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍ക്കു തുടക്കമാകും.

ഏപ്രില്‍ രണ്ടിനു (വ്യാഴം) ഉച്ചകഴിഞ്ഞ് 3.30നു കാലുകഴുകല്‍, അപ്പംമുറിക്കല്‍ തുടങ്ങി പെസഹ അനുബന്ധ ശുശ്രൂഷകള്‍ നടക്കും.

ദുഃഖ വെള്ളിയാഴ്ചയുടെ തിരുക്കര്‍മങ്ങള്‍ വൈകുന്നേരം 7.15}് ആരംഭിക്കും. കുരിശിന്റെ വഴി, പീഡാനുഭവ വായന, ദുഃഖവെള്ളി തിരുക്കര്‍മങ്ങള്‍, നഗരി കാണിക്കല്‍ പ്രദക്ഷിണം, കയ്പുനീര്‍ പാനം തുടര്‍ന്ന് നേര്‍ച്ചക്കഞ്ഞി വിതരണം എന്നിവ നടക്കും.

ലോകത്തിനു പ്രത്യാശയും പ്രതീക്ഷയും ദൃഡമായ വിശ്വാസവും പകര്‍ന്നു നല്‍കിയ ഉയിര്‍പ്പുതിരുനാള്‍ തിരുക്കര്‍മങ്ങള്‍ ഏപ്രില്‍ നാലിനു (ശനി) വൈകുന്നേരം നാലിന് ആരംഭിക്കും. ഉയര്‍പ്പു തിരുനാളിന്റെ സമാപനമായി സ്നേഹ വിരുന്നും ഒരുക്കുന്നുണ്ട്. ചാപ്ളെയിന്‍ ഫാ ജോസ് തൈയില്‍ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍ക്കു നേതൃത്വം വഹിക്കും.

വിശുദ്ധവാര ശുശ്രൂഷകളില്‍ ഭക്തിപൂര്‍വം പങ്കുചേര്‍ന്നു അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും ഉപവാസത്തിന്റെയും പ്രാര്‍ഥനയുടെയും പരിത്യാഗത്തിന്റെയും നിറവിലായിരിക്കുന്ന നോമ്പുകാലത്തിന്റെ പൂര്‍ണതയില്‍ ഉത്ഥാന അനുഭവത്തിന്റെ കൃപാവരങ്ങള്‍ നിറയാനും ചാപ്ളെയിന്‍ ഫാ. ജോസ് തൈയിലും പള്ളി കമ്മിറ്റി ഭാരവാഹികളും ഏവരെയും സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: ബെന്നി ജോസഫ് 07903550996, മനോജ് ഫിലിപ്പ് 07446444434.

പെസഹ വ്യാഴാഴ്ചയിലെ ശുശ്രൂഷകള്‍ക്കു കട്ടീസ് ലൈനിലുള്ള റിഫോംഡ് ക്രിസ്റ്യന്‍ ചര്‍ച്ച് (എസ്ജി1 1 യുഎല്‍) വേദിയാകും.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ