ഭീകരവിരുദ്ധ കോണ്‍ഫറന്‍സ് വിയന്നയില്‍ നടക്കും
Friday, March 27, 2015 7:02 AM IST
വിയന്ന: മധ്യ തെക്കു യൂറോപ്യന്‍ രാജ്യങ്ങളുടെയും യൂറോപ്യന്‍ യൂണിയന്റെയും സഹകരണത്തോടെ ജിഹാദികള്‍ക്കെതിരായ ഭീകര വിരുദ്ധ കോണ്‍ഫറന്‍സ് ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയില്‍ നടക്കും.

ഓസ്ട്രിയന്‍ വിദേശകാര്യ മന്ത്രി സെബാസ്റിയന്‍ കുര്‍സ, ആഭ്യന്തരമന്ത്രി മിക്കി ലൈറ്റ്നറും യൂറോപ്യന്‍ യൂണിയന്‍ ആഭ്യന്തരവകുപ്പ് കമ്മീഷണര്‍ ദിമത്രിസ് അവ്രമോ പൌലോസുമായി നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇതു വ്യക്തമാക്കിയത്.

സെബാസ്റ്യന്‍ കുര്‍സും യോഹന്നാ മിക്കി ലൈറ്റനറും സംയുക്തമായി കോണ്‍ഫറന്‍സില്‍ പങ്കെടുക്കുവാന്‍ ഇറ്റലി, സ്ളോവേനിയ, ക്രൊയേഷ്യ, പടിഞ്ഞാറന്‍ ബാല്‍ക്കണ്‍ രാജ്യങ്ങളായ അല്‍ബേനിയ, ബോസ്നിയ ഹെര്‍സ ഗോവിന, കൊസാവോ, മസിഡോണിയ മോണ്ടിനേഗ്രോ, സെര്‍ബിയ എന്നീ രാജ്യങ്ങളിലെ ഗവണ്‍മെന്റ് മേധാവികളെ ക്ഷണിച്ചു. വിഷയം ടാക്ളിംഗ് ജിഹാദിസം ടുഗതര്‍ എന്നതാണു വിഷയം.

ബാല്‍ക്കണ്‍ രാജ്യങ്ങളുമായ കൈകോര്‍ത്ത് പ്രവര്‍ത്തിക്കുവാന്‍ അതിയായ താത്പര്യമുണ്െടന്നും അദ്ദേഹം വ്യക്തമാക്കി. ഇതനുസരിച്ച് അതിര്‍ത്തികളിലെ പരിശോധന ശക്തമാക്കും. ഉദ്യോഗസ്ഥര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കും. തീവ്രവാദികളും യൂറോപ്പിലേക്കു കടക്കുന്നത് ഈ രാജ്യങ്ങളുടെ സഹകരണത്തോടെ അതിര്‍ത്തികളില്‍ത്തന്നെ തടയുവാന്‍ സംവിധാനങ്ങളുണ്ടാക്കും. അതുപോലെ തെക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ പോലീസ് സംവിധാനങ്ങളുടെ സംയുക്ത സഹകരണം ആരംഭിക്കും. ജിഹാദികളെ സംബന്ധിക്കുന്ന വിവരങ്ങള്‍ ഏറ്റവും അടുത്ത നിമിഷത്തില്‍ യൂറോ പോളിനു കൈമാറും.

യൂറോപ്യന്‍ രാജ്യങ്ങളുടെ ശക്തമായ സംയുക്ത സഹകരണത്തിലൂടെ മാത്രമേ ജിഹാദി പ്രശ്നം പരിഹരിക്കുവാന്‍ സാധിക്കുകയെന്നും യൂറോപ്യന്‍ യൂണിയന്‍ ആഭ്യന്തര വിഭാഗം കമ്മീഷണര്‍ വ്യക്തമാക്കി. ഐഎസിനെതിരേയെടുത്ത മൃദു സമീപനത്തെ സെര്‍ബിയന്‍ വിദേശകാര്യ മന്ത്രി വിമര്‍ശിച്ചു. ഐഎസ് 2006 ല്‍ രൂപംകൊണ്ടുവെന്നും എന്നാല്‍ നടപടിയെടുത്തത് 2014 ല്‍ മാത്രമായിരുന്നെന്നും ഈ എട്ടു വര്‍ഷം എന്തുചെയ്യുകയായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു.

കൂടാതെ സെര്‍ബിയ മുന്‍ വര്‍ഷങ്ങളില്‍, ഓസ്ട്രിയ തീവ്രവാദികളുടെ കേന്ദ്രമായി മാറുമെന്ന് മുന്നറിയിപ്പു നല്‍കിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍