അഞ്ചാമത് വയനാട് സംഗമം കെറ്ററിംഗില്‍ ഏപ്രില്‍ 25ന്
Wednesday, March 25, 2015 8:17 AM IST
ലണ്ടന്‍: കേരളത്തിലെ വയനാട് ജില്ലയില്‍നിന്ന് ഇംഗ്ളണ്ടിലേക്കു കുടിയേറിയവരുടെ കൂട്ടായ്മയായ വയനാട് സംഗമം ഏപ്രില്‍ 25നു കെറ്ററിംഗില്‍ നടക്കുമെന്നു സംഘാടകസമിതി അറിയിച്ചു.

രാജന്‍ വര്‍ഗീസിന്റെ അധ്യക്ഷയില്‍ കെറ്ററിംഗില്‍ കൂടിയ കമ്മിറ്റി പ്രവര്‍ത്തന പുരോഗതി വിലയിരുത്തി.

ഏപ്രില്‍ 25ന് (ശനി) രാവിലെ ഒമ്പതു മുതല്‍ ആറു വരെ കെറ്ററിംഗ് ജനറല്‍ ഹോസ്പിറ്റലിന്റെ സോഷ്യല്‍ ക്ളബ് ഹാളിലാണു സംഗമം. വിവിധ പരിപാടികള്‍ സംഗമത്തോടനുബന്ധിച്ച് ആസൂത്രണം ചെയ്തുവരുന്നു.

വിവരങ്ങള്‍ക്ക്: രാജന്‍ വര്‍ഗീസ് 07988959296, സതീഷ് 07878310536, സജിമോന്‍ 07916347245, ജോണ്‍സണ്‍ 07737935818.

വിലാസം: ഗലമൃേേശിഴ ഏലിലൃമഹ ഒീുശമേഹ ടീരശമഹ ഇഹൌയ, ഏമലേ 2, ഞീവേംലഹഹ ഞീമറ, ഗലലൃേേശിഴ ചച16 8ഡദ.

റിപ്പോര്‍ട്ട്: ബെന്നി വര്‍ക്കി പെരിയപ്പുറം