ബ്രിസ്റോള്‍ ബൈബിള്‍ ക്വിസ് മൂന്നു റൌണ്ടുകള്‍ പൂര്‍ത്തിയായി
Tuesday, March 24, 2015 5:49 AM IST
ബ്രിസ്റോള്‍: സീറോ മലബാര്‍ പള്ളിയിലെ യുവജന വിഭാഗമായ സെന്റ് തോമസ് യൂത്ത് ലീഗ് (ടഠഥഘ) സംഘടിപ്പിച്ചു വരുന്ന ബൈബിള്‍ ക്വിസ് മൂന്നു റൌണ്ടുകള്‍ പൂര്‍ത്തിയായി.

‘ആകആഘകഛ 201415’ എന്ന പേരില്‍ നടത്തുന്ന പ്രസ്തുത ക്വിസ് മത്സരങ്ങളുടെ ഓരോ റൌണ്ടും മൂന്നു മാസ ഇടവേളകളിലാണു നടത്തിയത്. ഇടവകയിലെ യുവജങ്ങള്‍ക്കിടയില്‍ ബൈബിളിനെക്കുറിച്ചും സഭയെക്കുറിച്ചും അവബോധം ഉളവാക്കുകയാണ് പരിപാടിയുടെ ആത്യന്തിക ലക്ഷ്യമെന്നു വികാരി ഫാ. പോള്‍ വെട്ടിക്കാട്ട്, യൂത്ത് കോ-ഓര്‍ഡിനേറ്റര്‍മാരായ ജോജി മാത്യു, മേരി തോമസ് എന്നിവര്‍ പറഞ്ഞു.

ക്വിസ് മത്സരങ്ങളിലെ പൊതുവായ ചോദ്യങ്ങള്‍ മത്സരിക്കുന്ന ടീമുകള്‍ക്കൊപ്പം വീക്ഷകരായി സദസില്‍ ഇരിക്കുന്നവര്‍ക്കും ഉപകാരപ്രദമാകുന്നുണ്ട്. മൂന്നാം റൌണ്ട് മത്സരങ്ങള്‍ കാണാനെത്തിയ ഇംഗ്ളീഷ് സമൂഹ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ അഭിപ്രായ പ്രകടനം ഇതിനു തെളിവാണെന്നു സംഘാടകരായ യൂത്ത് ഉപദേശ സമിതിയംഗം മെബിന്‍ ജോസഫ്, പ്രസിഡന്റ് ടെന്നിസ് മാത്യു, മുന്‍ പ്രസിഡന്റുമാരായ മെറീന ജോസ്, ആല്‍വിന്‍ തോമസ് എന്നിവര്‍ അഭിപ്രായപ്പെട്ടു.

മൂന്നു റൌണ്ടുകള്‍ നല്ല രീതിയില്‍ നടന്നതിനു ദൈവത്തിനു നന്ദി പറയുന്നതിനൊപ്പം നാലാം റൌണ്ട് കൂടുതല്‍ വിപുലമായി നടത്തുവാനുള്ള യുവജങ്ങളുടെ ആഗ്രഹത്തിനു കഴിയുംവിധം പിന്തുണ നല്‍കണമെന്നു ബ്രിസ്റോള്‍ സീറോ മലബാര്‍ പള്ളി കൈക്കാരന്മാരായ ജോണ്‍സന്‍ മാത്യു, സിജി വാധ്യാനത്ത് എന്നിവര്‍ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: മാനുവല്‍ മാത്യു