ബെന്നി ബഹനാന്‍ എംഎല്‍എയ്ക്കു ജര്‍മനിയില്‍ സ്വീകരണം മാര്‍ച്ച് 28ന്
Friday, March 20, 2015 8:16 AM IST
കൊളോണ്‍: കെപിസിസിയുടെ പ്രവാസി സംഘടനയായ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒഐസിസി) ജര്‍മനിയുടെ ആഭിമുഖ്യത്തില്‍ തൃക്കാക്കര ബെന്നി ബഹനാന്‍ എംഎല്‍എയ്ക്കു സ്വീകരണം നല്‍കുന്നു.

മാര്‍ച്ച് 28നു(ശനി) വൈകുന്നേരം 6.30നു കൊളോണ്‍ മ്യൂള്‍ഹൈമിലെ തിരുഹൃദയദേവാലയ പാരീഷ് ഹാളിലാണു (ഉമ്വിശലൃൃ. 55) പരിപാടി.

ഏവരേയും പരിപാടിയിലേക്കു സ്നേഹപൂര്‍വം സ്വാഗതം ചെയ്യുന്നതായി ജര്‍മനിയിലെ ഒഐസിസി കോ-ഓര്‍ഡിനേറ്റര്‍ ജോണ്‍ കൊച്ചുകണ്ടത്തില്‍, മെംബര്‍ഷിഷിപ്പ് കാമ്പയിന്‍ ചെയര്‍മാന്‍ ജോസ് പുതുശേരി എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 02205 82915, 02232 34444.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍