കൊളോണില്‍ വാര്‍ഷികധ്യാനം മാര്‍ച്ച് 21ന്
Friday, March 20, 2015 8:16 AM IST
കൊളോണ്‍: യൂറോപ്പിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ കൊളോണിലെ ഇന്ത്യന്‍ കമ്യൂണിറ്റിയില്‍ വാര്‍ഷിക ധ്യാനം മാര്‍ച്ച് അവസാനത്തെ രണ്ടു വാരാന്ത്യ ദിവസങ്ങളില്‍ നടക്കും.

ഇത്തവണ ധ്യാനചിന്തകള്‍ പങ്കുവയ്ക്കുന്നതു റവ.ഡോ. പ്രിന്‍സ് പാണേങ്ങാടന്‍ ആണ്. ഒരോ ദിവസവും ദിവ്യബലിയോടുകൂടിയായിരിക്കും ധ്യാനം സമാപിക്കുക.

വലിയനോമ്പിന്റെ മുന്നോടിയായി സംഘടിപ്പിച്ചിരിക്കുന്ന ധ്യാനം മാര്‍ച്ച് 21, 22 (ശനി,ഞായര്‍) കൊളോണ്‍ ബുഹ്ഫോര്‍സ്റിലെ പീട്രൂസ് കനിസിയൂസ് പള്ളിയിലായിരിക്കും (ൠഹലൃൃ 2, 51065, ഗീലഹി, ആൌരവളീൃ) നടക്കുക.

28, 29 (ശനി, ഞായര്‍) ദിവസങ്ങളില്‍ കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ്ഫ്രൌവന്‍ ദേവാലയ ഹാളിലാണ് (ഘശലയളൃമൌലി ഒമൌ, അറമാൃമലൈ 21,51063 ഗീലഹി) നടക്കുന്നത്. രണ്ടു വാരാന്ത്യദിവസങ്ങളിലും രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം ആറുവരെയാണ് സമയം. ഞായറാഴ്ച കുമ്പസാരത്തിനുള്ള സൌകര്യവും ഉണ്ടായിരിക്കും.

ധ്യാനദിവസങ്ങളില്‍ ഉച്ചഭഷണവും ക്രമീകരിച്ചിട്ടുണ്ട്. കമ്യൂണിറ്റിയുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയും വനിതാ കൂട്ടായ്മയുമാണു ധ്യാനത്തിന്റെ ക്രമീകരണങ്ങള്‍ക്കു സഹായം നല്‍കുന്നത്.

ഇന്ത്യന്‍ കമ്യൂണിറ്റിയുടെ കീഴിലുള്ള എസന്‍, ഡ്യൂസല്‍ഡോര്‍ഫ്, സെന്റ് അഗസ്റിന്‍, മൊന്‍ഷന്‍ഗ്ളാഡ്ബാഹ് തുടങ്ങിയ സ്ഥലങ്ങളിലെ കുടുംബ കൂട്ടായ്മകളില്‍ പോയ വാരാന്ത്യങ്ങളിലായി ധ്യാനം നടന്നിരുന്നു. കമ്യൂണിറ്റി ചാപ്ളെയിന്‍ ഫാ. ഇഗ്നേഷ്യസ് ചാലിശേരിയുടെ നേതൃത്വത്തില്‍ ഓരോ കുടുംബകൂട്ടായ്മകളാണു ധ്യാനത്തിനു ക്രമീകരണങ്ങള്‍ നടത്തിയത്.

വിശുദ്ധവചനങ്ങളെ അടിസ്ഥാനമാക്കി ആനുകാലിക ജീവിതത്തിലെ പ്രശ്നങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ള ആത്മാഭിഷേക പ്രഭാഷണത്താല്‍ ക്രിസ്തുവിന്റെ പീഠാനുഭവകാലത്തിന്റെ ഓര്‍മകള്‍ പുതുക്കുന്ന വലിയനോയമ്പില്‍ സ്വയം ശുദ്ധീകരിക്കുവാനും പരിശുദ്ധാത്മാവിന്റെ അത്ഭുതം നേരില്‍ അനുഭവിക്കാനും ഉതകുന്ന ധ്യാനവിചിന്തന കര്‍മങ്ങളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി കമ്യൂണിറ്റി ചാപ്ളെയിന്‍ ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ 0221 629868, 01789353004, ഡേവിസ് വടക്കുംചേരി (കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍) 0221 5904183. വെബ്സൈറ്റ്: ംംം.ശിറശരെവലഴലാലശിറല.റല

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍