യുക്മ പ്രവര്‍ത്തനോദ്ഘാടനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Friday, March 20, 2015 6:17 AM IST
ലണ്ടന്‍: യുക്മ ഈസ്റ് ആംഗ്ളിയ റീജണല്‍ പ്രവര്‍ത്തനോദ്ഘാടന മഹാമഹത്തിനായുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക് അടുക്കുന്നു. ഇരുപതോളം പ്രോഗ്രാമുകളില്‍ അമ്പതിലധികം കലാകാരന്മാരും കലാകാരികളും വൈവധ്യമാര്‍ന്ന കലാപരിപാടികള്‍ സ്റേജില്‍ അവതരിപ്പിക്കൂം.

മാര്‍ച്ച് 21ന്(ശനി) ഉച്ചകഴിഞ്ഞ് മുന്നിനു ഹണ്ടിംഗ്ടനിലെ മെഡ്വേ ഹാളില്‍ അരങ്ങേറുന്ന ആഘോഷപരിപാടികള്‍ രാത്രി ഒന്‍പതുവരെ നീളും.

യുക്മ കലാമേളകളില്‍ മികവാര്‍ന്ന പ്രകടനം കാഴ്ചവച്ച കലാ പ്രതിഭകള്‍ ഇടവേളകള്‍ ഇല്ലാതെ കാണികളെ ആസ്വാദനത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തും. ദേശീയ കലാമേളകളില്‍ തുടര്‍ച്ചയായി ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ഇപ്സ്വിച്ച് ഗേള്‍സിന്റെ ബോളിവുഡ് ഡാന്‍സ് പരിപാടിയുടെ മുഖ്യാകര്‍ഷണമായിരിക്കൂം. നിങ്ങളുടെ കുടുംബവുമായി രസകരമായ ഒരു സായാഹ്നം ചെലവഴിക്കുവാനുള്ള അവസരമാണു സംഘാടകര്‍ ഹണ്ടിംഗ്ടണില്‍ ഒരുക്കുന്നത്. ഹണ്ടിംഗ്ടണ്‍ മലയാളി അസോസിയേഷനും പാപ്വര്‍ത്ത് മലയാളി അസോസിയേഷനും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഈ കലാ സായാഹ്നം ഏവരും ആകാംഷയോടെയാണ് ഉറ്റുനോക്കുന്നത്.

ഹണ്ടിംഗ്ടണ്‍ പാപ്വര്‍ത്ത് മലയാളി അസോസിയേഷനില്‍നിന്നും ഒരു കൂട്ടം ചെറുപ്പക്കാരാണു മുഖ്യമായും ആഘോഷത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ഇവര്‍ക്കു പൂര്‍ണ പിന്തുണയുമായി പരിപാടിയുടെ മുഖ്യ കോ-ഓര്‍ഡിനേറ്റര്‍ കുഞ്ഞുമോന്‍ ജോബും റീജണല്‍ പ്രസിഡന്റ് രഞ്ജിത്ത് കുമാറും സെക്രട്ടറി ഓസ്റിന്‍ അഗസ്റിനും നാഷണല്‍ മെംബര്‍ തോമസ് മാറാട്ടുകളവും സജീവമായി പ്രവര്‍ത്തിക്കുന്നൂ. അവതരണ നൃത്തത്തോടെ പരിപാടികള്‍ക്കു തുടക്കമാകും. തുടര്‍ന്നു ബെഡ്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ നേതൃത്വത്തിലുള്ള ചെണ്ടമേളം ഉത്സവ പ്രതീതി ഉളവാക്കും. സ്റേജില്‍ പരിപാടികള്‍ അവതരിപ്പിക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക സമ്മാനങ്ങളും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.

ഈസ്റ് ആംഗ്ളിയ റീജണിന്റെ അഭിമാനമായ ഇപ്സ്വിച്ച് ഗേള്‍സിനു യുകെയിലെ മലയാളികള്‍ക്കിടയിലെ പ്രമുഖ മാധ്യമമായ ബ്രിട്ടീഷ് പത്രം സ്പോണ്‍സര്‍ ചെയ്യുന്ന പ്രത്യേക അവാര്‍ഡും നല്‍കും. ഈ അവാര്‍ഡിനോടനുബന്ധിച്ച് ഇപ്സ്വിച്ച് ഗേള്‍സ് ടീമിലെ അംഗങ്ങളായ ജീവ ജയ്സണ്‍, ആന്‍ ജോസ്, അലീന ബാബു, ഏയ്ഞ്ചല്‍ ബാബു, ജെസലിന്‍ ജോജോ, ജാനെറ്റ് ജോജോ എന്നിവരെ പ്രത്യേകമായി ആദരിക്കുംം.

യുക്മ രൂപീകൃതമായതിനുശേഷം ഈസ്റ് ആംഗ്ളീയ റീജണ്‍ മാത്രമാണു പുതിയ കമ്മിറ്റി നിലവില്‍ വന്നതിനോടാനുബന്ധിച്ചുള്ള പ്രവര്‍ത്തനോദ്ഘാടനം ആദ്യമായി നടത്തുന്നതെന്നു യുക്മ പ്രസിഡന്റ് ഫ്രാന്‍സിസ് കവളക്കാട്ടില്‍ അറിയിച്ചു. ആഘോഷം ഗംഭീരമാക്കുന്നതിനായി അഹോരാത്രം പ്രയത്നിക്കുന്ന ആഘോഷ കമ്മിറ്റിയെ അദ്ദേഹം അഭിനന്ദിച്ചു. പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ കുഞ്ഞുമോന്‍ ജോബും കണ്‍വീനര്‍മാര്‍ സജീവ് അയ്യപ്പന്‍, രഞ്ജിത്കുമാര്‍, ഓസ്റിന്‍ അഗസ്റിനുമാണു പ്രോഗ്രാം ആസൂത്രണം ചെയ്യുന്നത്.

ആഘോഷപരിപാടികളില്‍ യുക്മ പ്രസിഡന്റ് മുഖ്യാതിഥിയായിരിക്കും കൂടാതെ ഹണ്ടിംഗ്ടന്‍ കൌണ്‍സില്‍ അധികാരികളും ബ്രിട്ടനില്‍ ആരോഗ്യരംഗത്ത് മികച്ച സേവനം നടത്തുന്ന വിശിഷ്ട വ്യക്തികളും പ്രത്യേക ക്ഷണിതാക്കളാണ്. ആഘോഷ പരിപാടികളോടനുബന്ധിച്ച് ലോ ആന്‍ഡ് ലോയേഴ്സ് സ്പോണ്‍സര്‍ ചെയ്യുന്ന റാഫിള്‍ സമ്മാനം ലെനോവയുടെ 16 ഗെഗാബൈറ്റ്സ് ടാബിലറ്റാണ്. കൂടാതെ പരിപാടികള്‍ അവതരിപ്പിക്കുന്ന എല്ലാ കുട്ടികള്‍ക്കൂം ക്ളെയറിന്‍സ് ബാഗും സ്പോണ്‍സര്‍ ചെയ്യുന്നത് ലോ ആന്‍ഡ് ലോയേഴ്സാണ്. മികച്ചൊരു സായാഹ്നം കുട്ടികളുമൊത്ത് ചെലവഴിക്കുവാന്‍ എല്ലാ യുകെ മലയാളികളെയും ഹണ്ടിംഗ്ടണിലേക്കു സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

ഹാളിന്റെ വിലാസം: ങലറംമ്യ ഞീമറ, ഔിശിേഴറീി, ജഋ29 1ടഎ.