ക്രോയ്ടോണില്‍ ഒഐസിസി യുകെയുടെ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ മാര്‍ച്ച് 22ന്
Friday, March 20, 2015 6:16 AM IST
ലണ്ടന്‍: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ (യുകെ) പ്രവര്‍ത്തക കണ്‍വന്‍ഷന്‍ മാര്‍ച്ച് 22നു(ഞായര്‍) ക്രോയ്ടോണില്‍ നടക്കും.

വൈകുന്നേരം ആറിന് ഇന്ദിരാഭവനില്‍ നടക്കുന്ന കണ്‍വന്‍ഷനില്‍ കണ്‍വീനര്‍ ടി. ഹരിദാസ് അധ്യക്ഷത വഹിക്കും. അടുത്തുതന്നെ യുകെയിലെത്തുന്ന ഒഐസിസിയുടെ ചാര്‍ജ് വഹിക്കുന്ന കെപിസിസി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്ണ്യത്തിന്റെ സന്ദര്‍ശന പരിപാടിയുമായി ബന്ധപ്പെട്ടു ചേരുന്ന യോഗത്തില്‍ വിവിധ റീജണുകളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും. സംഘടനാ വിഷയങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ ചര്‍ച്ചയാകുന്ന ചടങ്ങിനു സറെ റീജനാണു ആദിത്യമരുളുക. ചുരുങ്ങിയ സമയംകൊണ്ട് മുഴുവന്‍ പേരെയും നേരിട്ടറിയിക്കാന്‍ സാധിക്കാത്തതിനാല്‍ ഇതൊരറിയിപ്പായി
സ്വീകരിച്ചു മുഴുവന്‍ പ്രവര്‍ത്തകരും കൃത്യ സമയത്തുതന്നെ എത്തിച്ചേരണമെന്നു ഹരിദാസ് അഭ്യര്‍ഥിച്ചു.

വിലാസം: കിറശൃമ ആവമ്മി ഇമ്ലിറശവെ ഞീമറ, ഇൃീ്യറീി ഇഞഛ 3ഘആ.