മുക്കാടന്റെ പുസ്തകപ്രകാശനം മാര്‍ച്ച് 28 ന്
Thursday, March 19, 2015 8:21 AM IST
കൊളോണ്‍: ജര്‍മന്‍ മലയാളിയും യൂറോപ്യന്‍ റൈറ്റേഴ്സ് ഫോറം ചെയര്‍മാനുമായ മുക്കാടന്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന എഡ്വേര്‍ഡ് നസ്രേത്തിന്റെ 'നത്താള്‍ രാത്രിയില്‍' എന്ന പുസ്തകത്തിന്റെ പ്രകാശനം മാര്‍ച്ച് 28ന്(ശനി) നടക്കും.

കൊല്ലം ജില്ലയിലെ മുക്കാട് പള്ളി പാരീഷ് ഹാളില്‍ വൈകുന്നേരം അഞ്ചിനു നടക്കുന്ന ചടങ്ങില്‍ ഡോ. ജോര്‍ജ് ഓണക്കൂര്‍, പ്രശസ്ത എഴുത്തുകാരന്‍ പോള്‍ സക്കറിയയ്ക്കു നല്‍കി പ്രകാശനം ചെയ്യും. സമാൂഹ്യ, സാംസ്കാരിക മേഖലയിലെ പ്രമുഖര്‍ ആശംസകള്‍ അര്‍പ്പിക്കും. പ്രകാശന ചടങ്ങിലേക്ക് എല്ലാ സുഹൃത്തുക്കളേയും സ്വാഗതം ചെയ്യുന്നതായി മുക്കാടന്‍ അറിയിച്ചു.

മുക്കാടന്‍ രചിച്ച ഏറ്റവും പുതിയ തെരഞ്ഞെടുക്കപ്പെട്ട കഥകളുടെ സമാഹാരമാണ് 'നത്താള്‍ രാത്രിയില്‍' എന്ന പുസ്തകം. പ്രവാസ മുഖഛായയുള്ള കഥകളുടെ നേരാഖ്യാനവും വ്യതിരിക്താനുഭവങ്ങളുടെ സംവേദനവുമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ഡോണ്‍ ബുക്സാണ് പുസ്കത്തിന്റെ പ്രസാധകര്‍.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍