എന്‍മ മദേഴ്സ് ഡേ ആഘോഷിച്ചു
Thursday, March 19, 2015 6:42 AM IST
എന്‍ഫീല്‍ഡ്: മലയാളി അസോസിയേഷന്‍ അംഗങ്ങള്‍ മദേഴ്സ് ഡേ ആഘോഷിച്ചു. ദശാബ്ദി ആഘോഷിക്കുന്ന എന്മയുടെ പ്രഥമ മദേഴ്സ് ഡേ ആഘോഷം അംഗങ്ങളുടെ ഒത്തൊരുമകൊണ്ടു ശ്രദ്ധേയമായി.

മാര്‍ച്ച് 15നു വൈകുന്നേരം ആറിന് എന്‍ഫീല്‍ഡിലെ സെന്റ് ലൂക്ക് ഹാളില്‍ നടന്ന ആഘോഷം പ്രസിഡന്റ് ജോര്‍ജ് പാറ്റിയാന്‍ ഉദ്ഘാടനം ചെയ്തു. എന്മയിലെ അമ്മമാരുടെ സാന്നിധ്യത്തില്‍ വൈസ് പ്രസിഡന്റ് ലീലാ സാബുവും ജോയിന്റ് സെക്രട്ടറി ആനി ജോസഫും കേക്കുമുറിച്ചു വിതരണം ചെയ്തു. എല്ലാ അമ്മമാര്‍ക്കും കുട്ടികള്‍ പൂവും സമ്മാനവും നല്‍കി.

തുടര്‍ന്നു കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്നു നിരവധി കലാ-കായിക വിനോദപരിപാടികള്‍ നടത്തി.