സെന്റ് മേരിസ് യാക്കോബായ പള്ളിയില്‍ പീഡാനുഭവ ഒരുക്ക ധ്യാനം മാര്‍ച്ച് 21 ന്
Thursday, March 19, 2015 6:41 AM IST
വിയന്ന: സെന്റ് മേരീസ് മലങ്കര യാക്കോബായ സിറിയന്‍ ദേവാലയത്തില്‍ മാര്‍ച്ച് 21ന് (ശനി) രാവിലെ 10 മുതല്‍ വൈകുന്നേരം നാലു വരെ ഫാ. ജിജോ വാകപ്പറമ്പിലിന്റെ നേതൃത്വത്തില്‍ വചന ശുശ്രൂഷയും ഏകദിന ധ്യാനവും നടത്തുന്നു.

കര്‍ത്താവിന്റെ പീഡാനുഭവമരണത്തിലൂടെ മനുഷ്യകുലത്തിനു ലഭ്യമായ രക്ഷാകര അനുഭവത്തിന്റെ സ്മരണകളും അനുഭവങ്ങളും പ്രാപിച്ച് അനുതാപത്തിലൂടെയും പശ്ചാത്താപത്തിലൂടെയും പുതിയ സൃഷ്ടികളാകാന്‍ ഏവരെയും കര്‍ത്തൃനാമത്തില്‍ സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ. ജോഷി വെട്ടിക്കാട്ടില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍