ഗ്രേറ്റ്കാംബോണില്‍ വിശുദ്ധ ഔസേപ്പിതാവിന്റെ മരണ തിരുനാളാഘോഷവും നേര്‍ച്ച സദ്യയും മാര്‍ച്ച് 20ന്
Thursday, March 19, 2015 6:31 AM IST
കാംബോണ്‍: ഗ്രേറ്റ്കാംബോണ്‍ കാത്തലിക് കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 20 ന് (വെള്ളി) വൈകുന്നേരം 5.30നു വിശുദ്ധ ഔസേപ്പ് പിതാവിന്റെ മരണത്തിരുനാള്‍ ആഘോഷിക്കുന്നു. കാംബോണ്‍ സീറോ മലബാര്‍ സഭാ ചാപ്ളെയിന്‍ ഫാ. ഫിലിപ്പ് ജോണ്‍ മുഖ്യകാര്‍മികനായുള്ള സമൂഹബലിക്കു ശേഷം കുരിശിന്റെ വഴിയും തുടര്‍ന്നു വിഭവസമൃദ്ധമായ നേര്‍ച്ചസദ്യയും നടക്കും.

തിരുക്കര്‍മങ്ങളില്‍ പങ്കെടുത്തു ഈശ്വരാനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി കാംബോണ്‍ സീറോ മലബാര്‍ സഭാ ചാപ്ളെയിന്‍ ഫാ. ഫിലിപ്പ് ജോണ്‍ അറിയിച്ചു.

പള്ളിയുടെ വിലാസം: ഇമായീൌൃില ഇമവീേഹശര ഇവൌൃരവ, ഇമായീൌൃില ഇആ23 6അഎ.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജിജോ കോട്ടയ്ക്കല്‍: 07875357627, ഷാജു :07940970075.

റിപ്പോര്‍ട്ട്: ജോമോന്‍ മാമൂട്ടില്‍