ഗ്രീസുമായുള്ള സംഘര്‍ഷം പരിഹരിക്കാന്‍ മെര്‍ക്കല്‍ ഇടപെടുന്നു
Tuesday, March 17, 2015 8:12 AM IST
ബര്‍ലിന്‍: ജര്‍മനിയും ഗ്രീസും തമ്മില്‍ തുടരുന്ന ശക്തമായ അഭിപ്രായ വ്യത്യാസത്തിന് അയവു വരുത്താന്‍ ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ നേരിട്ട് ഇടപെടുന്നു.

ഗ്രീസിന്റെ പുതിയ പ്രധാനമന്ത്രി അലക്സി സിപ്രാസിനെ ജര്‍മനി സന്ദര്‍ശിക്കാന്‍ മെര്‍ക്കല്‍ ഔദ്യോഗികമായി ക്ഷണിച്ചുകഴിഞ്ഞു.

സിപ്രാസ് ക്ഷണം സ്വീകരിക്കുകയും ചെയ്തു. മാര്‍ച്ച് 23ന് അദ്ദേഹം എത്തുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു ജര്‍മന്‍ സര്‍ക്കാര്‍ വക്താവ് സ്റെഫാന്‍സൈഫെര്‍ട്ട് അറിയിച്ചു.

ഗ്രീസിനു നല്‍കിയ സാമ്പത്തിക രക്ഷാ പാക്കേജിന്റെ കാലാവധി നീട്ടിയതുമായി ബന്ധപ്പെട്ട ഉപാധികളിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസം ശക്തമായത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍