ഡബ്ളിന്‍ സെന്റ് ഗ്രിഗോറിയോസ് യാക്കോബായ പള്ളിയില്‍ നോമ്പുകാല ധ്യാനം മാര്‍ച്ച് 21, 22 തീയതികളില്‍
Tuesday, March 17, 2015 8:09 AM IST
ഡബ്ളിന്‍: ഡബ്ളിന്‍ സെന്റ് ഗ്രിഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ നോമ്പുകാല ധ്യാനം മാര്‍ച്ച് 21, 22 (ശനി, ഞായര്‍) തീയതികളില്‍ നടക്കും.

ധ്യാനത്തിന് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരി ചരിത്ര വിഭാഗം അധ്യാപകനായ ഫാ. ഡോ. പ്രിന്‍സ് പൌലോസ് മണ്ണത്തൂര്‍ നേത്യത്വം നല്‍കും.

ശനി രാവിലെ 10.30}ാണു നോമ്പുകാല ധ്യാനയോഗം ആരംഭിക്കുന്നത്. ധ്യാന യോഗത്തെ തുടര്‍ന്ന് കുമ്പസാരിക്കാനുള്ള സൌകര്യമുണ്ടായിരിക്കും.

ഞായറാഴ്ച ധ്യാനത്തിന്റെ സമാപനവും വിശുദ്ധ കുര്‍ബാനയും നടക്കും. വിശുദ്ധ കുര്‍ബാനയ്ക്കു ഫാ. പ്രിന്‍സ് പൌലോസ് മണ്ണത്തൂര്‍ മുഖ്യകാര്‍മികത്വം വഹിക്കും.

സ്മിത്ത്ഫീല്‍ഡിലുള്ള സെന്റ് ഗ്രിഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളിയിലാണു ധ്യാനം നടക്കുന്നതെന്നു ഭാരവാഹികള്‍ അറിയിച്ചു.