ബന്ദിനാടകം അരങ്ങേറിയ പാരീസിലെ സൂപ്പര്‍ മാര്‍ക്കറ്റ് വീണ്ടും തുറന്നു
Monday, March 16, 2015 8:21 AM IST
പാരീസ്: ഷാര്‍ലി എബ്ദോ മാഗസിന്റെ ഓഫീസില്‍ ആക്രമണം നടത്തിയശേഷം ഭീകരര്‍ ബന്ദിനാടകത്തിനു വേദിയാക്കിയ പാരീസിലെ ജൂത സൂപ്പര്‍ മാര്‍ക്കറ്റ് വീണ്ടും തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു. ആക്രമണം കഴിഞ്ഞു രണ്ടു മാസം പിന്നിടുമ്പോഴാണ് സൂപ്പര്‍ മാര്‍ക്കറ്റ് വീണ്ടും തുറന്നിരിക്കുന്നത്.

ഹൈപ്പര്‍ കാഷര്‍ എന്ന സൂപ്പര്‍ മാര്‍ക്കറ്റില്‍ നാലു പേരെയാണു ഭീകരര്‍ വധിച്ചത്. ഇവിടെ ആക്രമണം നടത്തിയ ഭീകരന്‍ ഇസ്ലാമിക് സ്റേറ്റുമായി വിധേയത്വം പ്രഖ്യാപിച്ചിരുന്നു. ഷാര്‍ലി എബ്ദോ ഓഫീസ് ആക്രമിച്ച രണ്ടു പേരുമായും ഇയാള്‍ക്കു ബന്ധമുണ്ടായിരുന്നതായി നേരത്തേ വ്യക്തമായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ പിന്നീടിയാളെ വെടിവച്ചു കൊല്ലുകയായിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍