വിക്ടര്‍ ജോര്‍ജ് സ്മാരക ഫോട്ടോഗ്രാഫി മത്സരം
Monday, March 16, 2015 7:31 AM IST
ലണ്ടന്‍: മിഴിവുറ്റ ചിത്രങ്ങള്‍ കാമറക്കണ്ണിലുടെ പകര്‍ത്തുന്നവര്‍ക്കായി യുക്മ സോഷ്യല്‍ നെറ്റ്വര്‍ക്ക് ടീം മത്സരം സംഘടിപ്പികുന്നു. ഒളിഞ്ഞിരിക്കുന്ന കാമറ കണ്ണുകള്‍ക്കു പിന്നിലെ കലാകാരന്മാരെ കണ്െടത്തുവാന്‍ ഞങ്ങള്‍ നടത്തുന്നശ്രമം ആണിത്. പ്രശസ്ത ഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജിന്റെ പേരിലാണു മത്സരം സംഘടിപ്പികുന്നത്. ഫോട്ടോഗ്രഫി മത്സരം എന്ന നിലയില്‍ യുകെയിലെ ആദ്യ മത്സരം ആണിത്.

ഏപ്രില്‍ 10നാണു വിക്ടറിന്റെ ജന്മദിനം. മഹത്തായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിക്ടറിന്റെ ചിത്രങ്ങള്‍ നിരവധി തവണ പുരസ്കാരങ്ങള്‍ ഏറ്റു വാങ്ങിയിട്ടുണ്ട്.

നിങ്ങള്‍ എടുത്ത മൂന്ന് ചിത്രങ്ങള്‍ അയയ്ക്കാവുന്നതാണ്. എതു കാമറ ഉപയോഗിക്കുവാനും മല്‍സരാര്‍ഥിക്കു അവകാശമുണ്ട്. ചിത്രങ്ങള്‍ വരുന്ന നാഷണല്‍ കലാമേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ താത്പര്യപ്പെടുന്നു. ചിത്രങ്ങള്‍ക്കൊപ്പം പേരും മേല്‍വിലാസം ഫോണ്‍ നമ്പറും അയയ്ക്കേണ്ടതാണ്. യുക്മ ന്യൂസില്‍ സമ്മാനാര്‍ഹമായ ചിത്രങ്ങള്‍ അടിക്കുറിപ്പുകളോടെ പേരു വിവരങ്ങള്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിക്കാന്‍ ആഗ്രഹിക്കുന്നു.

കേരളത്തിലെ മാധ്യമരംഗത്തെ പ്രമുഖരായ നിശ്ചല ഛായാഗ്രാഹകര്‍ അടങ്ങുന്ന ജഡ്ജിംഗ് പാനല്‍ സഹായിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സമ്മാനാര്‍ഹമായ ചിത്രങ്ങള്‍ക്ക് 251 പൌണ്ട് കാഷ് പ്രൈസ് ഉണ്ടായിരിക്കും. സോഷ്യല്‍ നെറ്റ്വര്‍ക്ക് പേജിന്റെ പ്രചാരണം ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന മത്സരത്തില്‍ നിങ്ങളുടെ സഹായ സഹകരണം പ്രതീക്ഷിക്കുന്നു.

ചിത്രങ്ങള്‍ അയയ്ക്കേണ്ട വിലാസം: ംംം.ളമരലയീീസ.രീാ/ൌൌസാമ.ീൃഴ

ചിത്രങ്ങള്‍ അയയ്ക്കേണ്ട. ഇ-മെയില്‍: ൌൌസാമളയ@ഴാമശഹ.രീാ

കുടുതല്‍ വിവരങ്ങള്‍ക്ക് : അനീഷ് ജോണ്‍ബ (ൌൌസാമ ീരശമഹ ിലംീൃസ ലേമാ (ിമശീിേമഹ രീാാശലേേല ാലായലൃ) 07916123248.