മൈന്‍ഡ് 2015ന്റെ പ്രവര്‍ത്തന പരിപാടികള്‍ പ്രഖ്യാപിച്ചു
Monday, March 16, 2015 7:28 AM IST
ഡബ്ളിന്‍; അയര്‍ലന്‍ഡിലെ പ്രമുഖ കലാ-സാംസ്കാരിക സംഘടനയായ മൈന്‍ഡ് 2015 പ്രവര്‍ത്തന വര്‍ഷത്തെ പ്രധാന പരിപാടികള്‍ പ്രഖ്യാപിച്ചു.

ഏപ്രില്‍ 25, 26 കിഡ്സ് ഫെസ്റ്, ബാര്‍ബിക്യു പാര്‍ട്ടി (ജൂണ്‍), ഫാമിലി ടൂര്‍ (ജൂണ്‍ 26, 27 28), ക്രിക്കറ്റ് ടൂര്‍ണമെന്റ് (ഓഗസ്റ്), തിരുവോണം 2015 (ഓഗസ്റ് 22), ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് (നവംബര്‍), ക്രിസ്മസ് കരോള്‍ (ഡിസംബര്‍ 19, 20), ക്രിസ്മസ്, പുതുവത്സരാഘോഷം (ഡിസംബര്‍ 27).

ഫെബ്രുവരിയില്‍ നടന്ന വാര്‍ഷിക പൊതൂയോഗത്തില്‍ പുതിയ നിയമാവലി പ്രാബല്യത്തില്‍ വന്നു. സംഘടനയുടെ പരിപാടികളില്‍ അയര്‍ലന്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവരുടെ പങ്കാളിത്തം കൂടിവരുന്നതുകൊണ്ട് മൈന്‍ഡ് മലയാളി ഇന്ത്യന്‍സ് അയര്‍ലന്‍ഡ് എന്ന പേരില്‍ അറിയപ്പെടും. മുന്‍ വര്‍ഷങ്ങളിലേതുപോലെ ഡബ്ളിന്‍ സിറ്റി കൌണ്‍സിലുമായി ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ക്ക് സംഘടന മുന്‍തൂക്കം നല്‍കും. കേരളത്തിലെ നിര്‍ധനരായ രോഗികള്‍ക്കു മാസംതോറും പതിനായിരം രൂപ വീതം നല്‍കുന്ന ജീവകാരുണ്യ പദ്ധതി ഈ വര്‍ഷം തുടരും.

സംഘടനയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലേക്കും ഏവരേയും സ്വാഗതം ചെയ്യുന്നതായി മൈന്‍ഡ് ഭാരവാഹികള്‍ അറിയിച്ചു.