ബിഷപ് ഫ്രാങ്കോ മുളക്കലിന് ഐസിസി വിയന്നയുടെ വരവേല്‍പ്പ്
Monday, March 16, 2015 7:20 AM IST
വിയന്ന: യുറോപ്പില്‍ സന്ദര്‍ശനം നടത്തുന്ന ജലന്ധര്‍ രൂപതാധ്യക്ഷന്‍ ഡോ. ഫ്രാങ്കോ മുളക്കലിന് വിയന്നയിലെ ഇന്ത്യന്‍ കാത്തലിക് കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. അസി. ചാപ്ളൈന്‍ ഫാ. ജോയി പ്ളാതോട്ടത്തില്‍, ഐസിസി ജനറല്‍ കണ്‍വീനര്‍ തോമസ് പടിഞ്ഞാറേ ക്കാലായില്‍ തുടങ്ങിയവര്‍ അദ്ദേഹത്തെ സ്റഡ്ലവ് ദേവാലയത്തില്‍ സ്വീകരിച്ചു.

തുടര്‍ന്നു പ്രത്യേക ദിവ്യബലിയും അനുമോദന സമ്മേളനവും നടന്നു. ഐസിസി വിശ്വാസ സമൂഹത്തിന്റെ പ്രയാണത്തെ ബിഷപ് മുളക്കല്‍ അഭിനന്ദിച്ചു. ഓസ്ട്രിയയിലെ ഇന്ത്യന്‍ കാത്തലിക് കമ്യൂണിറ്റിയുടെ ക്രൈസ്തവസമൂഹം മാതൃകാപരമായ വിശ്വാസജീവിതം നയിക്കുന്നത് ഏറെ സന്തോഷം നല്‍കുന്നുവെന്നു ഡോ. ഫ്രാങ്കോ മുളക്കല്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ജോബി ആന്റണി