ജര്‍മനിയില്‍ നിയോ നാസികള്‍ മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ചു
Thursday, March 12, 2015 8:21 AM IST
ഡോര്‍ട്ട്മുണ്ട്: ജര്‍മനിയില്‍ മാധ്യമപ്രവര്‍ത്തകനു നേരേ നിയോ നാസികളുടെ ആക്രമണം. നിയോ നാസികളുടെ പ്രവകടനം റിപ്പോര്‍ട്ട് ചെയ്ത് മടങ്ങുമ്പോഴായിരുന്നു അക്രമം.

മുന്‍പും നിയോ നാസികളില്‍നിന്നു വധഭീഷണി നേരിട്ടിട്ടുള്ള മാര്‍ക്കസ് ആര്‍റ്റ് എന്ന നാല്‍പ്പത്തിമൂന്നുകാരനാണ് ആക്രമിക്കപ്പെട്ടത്. അഭയാര്‍ഥി ക്യാമ്പിനെതിരേ മുന്നൂറോളം പേരടങ്ങുന്ന സംഘം പ്രകടനം നടത്തിയതിന്റെ ഫോട്ടോ എടുത്തിരുന്നു അദ്ദേഹം. ഇതേത്തുടര്‍ന്ന് പിന്നില്‍നിന്നു ശക്തമായ കല്ലേറ് തുടങ്ങുകയായിരുന്നു.

രണ്ടു പേര്‍ ചേര്‍ന്നാണ് കല്ലേറു നടത്തിയതെന്നും ഇവരെ താന്‍ കണ്ടുവെന്നും അദ്ദേഹം പോലീസിനു മൊഴി കൊടുത്തു. പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ പ്രഥമ ശുശ്രൂഷയ്ക്കുശേഷം വിട്ടയച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍