ഫാ. ജോസഫ് മുളങ്ങാട്ടില്‍ നയിക്കുന്ന ധ്യാനം റെഡ്ഡിച്ച് മുതല്‍ ന്യൂകാസില്‍ വരെ വിവിധ സ്ഥലങ്ങളില്‍
Saturday, February 28, 2015 7:33 AM IST
പ്രിസ്റണ്‍: പ്രശസ്ത വചന പ്രഘോഷകരും ധ്യാനഗുരുവുമായ ഫാ. ജോസഫ് മുളങ്ങാട്ടില്‍ രണ്ടുമാസം നീണ്ടു നില്‍ക്കുന്ന ധ്യാനശുശ്രൂഷകളുമായി യുകെയില്‍ എംസിബിഎസ് സഭയുടെ പ്രൊവിന്‍ഷ്യാളും സിയോണ്‍ മൈനര്‍ സെമിനാരി റെക്ടര്‍ തുടങ്ങി ഒട്ടേറെ ചുമതലകള്‍ വഹിച്ചിട്ടുളള മുളങ്ങാട്ടില്‍ അച്ചന്‍ മികച്ച വാഗ്മിയും ധ്യാനഗുരുവുമാണ്.

പ്രവാസ ജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ കലുഷിതമാകുന്ന കുടുംബ ബന്ധങ്ങള്‍ ദൃഢമാക്കുന്നതിനും പരിശുദ്ധ കുര്‍ബാനയുടെ പ്രസക്തിയും വിളിച്ചോതി അച്ചന്‍ ഇപ്പോള്‍ ധ്യാനവുമായി യുകെയില്‍ ചുറ്റി സഞ്ചരിക്കുകയാണ്. റെഡ്ഡിച്ചിലെ ലേഡി ഓഫ് മൌണ്ട് ദേവാലയത്തില്‍ ഇന്നലെ മുതല്‍ ആരംഭിച്ച ധ്യാനം മാര്‍ച്ച് ഒന്നു വരെ നീളും തുടര്‍ന്ന് പ്രിസ്റ്റണ്‍ സെന്റ് മരിയ ഗൌരേത്തി ദേവാലയയത്തില്‍ മാര്‍ച്ച് നാല് മുതല്‍ എട്ടു വരെ ദിവസങ്ങളിലും 14, 15 തീയതികളില്‍ ഡെവണ്‍ സേക്രഡ് ഹാര്‍ട്ട് ദേവാലയത്തിലും 19-ന് ഋയയം ്മഹല ഓള്‍ സെയിന്റ്സ് ദേവാലയത്തിലും 20 മുതല്‍ 22 തീയതികളില്‍ ഓക്സ്ഫോര്‍ഡ് സെന്റ് ആന്റണീസ് ഓഫ് പാദുവ ദേവാലയത്തിലും മാര്‍ച്ച് 23, 24 തീയതികളില്‍ ബാന്‍ബറി സെന്റ് ജോണ്‍ ബി ബാപ്റ്റിസ്റ്റ് ദേവാലയത്തിലും 27 മുതല്‍ 29 വരെ തീയതികളില്‍ ന്യൂകാസിലിലെ സെന്റ് റോബര്‍ട്ട് ദേവാലയത്തിലുമാണു ധ്യാനം.

1974 ഡിസംബര്‍ 19നു പട്ടം സ്വീകരിച്ച മുളങ്ങാട്ടില്‍ അച്ചന്‍ 1975-78 കാലയളവില്‍ വൈദികനായിരിക്കേതന്നെ ആലുവ യുസി കോളജ് യൂണിയന്‍ ചെയര്‍മാനായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

1978-80 കാലയളവില്‍ ഉദയംപേരൂര്‍ സെന്റ് സെബാസ്റ്യന്‍സ് പള്ളി വികാരി ആയിരിക്കേവേയാണ് എറണാകുളം മഹാരാജാസ് കോളജില്‍നിന്ന് എംഎ പഠനം പൂര്‍ത്തിയാക്കിയത്. പിന്നീട് ടാലന്റ് എഡിറ്ററായും സിയോണ്‍ മൈനര്‍ സെമിനാരി റെക്ടറായും സേവനം ചെയ്തശേഷം എട്ടു വര്‍ഷക്കാലം അമേരിക്കയില്‍ സേവനം ചെയ്തിരുന്നു.

ഒട്ടേറെ തിരക്കുകള്‍ക്കിടയിലും ലോകം മുഴുവന്‍ ഓടിനടന്ന് സുവിശേഷവേല തുടങ്ങുകയാണ് അച്ചനിപ്പോള്‍, ഒരു നിമിഷം പോലും ബോറടിക്കാതെ ക്രിസ്തീയ മൂല്യങ്ങള്‍ വഴി ഹൃദയവിശുദ്ധിക്കു വഴിയൊരുക്കുന്ന ധ്യാനം നിങ്ങളുടെ പരിസരത്ത് ഉണ്െടങ്കില്‍ നഷ്ടപ്പെടുത്താതെ പങ്കെടുക്കുക.

വിവരങ്ങള്‍ക്ക് : ബിജു തോമസ് : 078 7567 1980

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍