യുകെ കെസിവൈഎല്‍ നേതൃത്വ പരിശീലന ക്യാമ്പ് നവ്യാനുഭവമായി
Saturday, February 28, 2015 7:33 AM IST
ലണ്ടന്‍: യുവജനങ്ങളില്‍ ക്നാനായത്തനിമയും വിശ്വാസതീക്ഷ്ണതയും ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി നടന്ന മൂന്നു ദിവസത്തെ കെസിവൈഎല്‍ നേതൃത്വ പരിശീലന ക്യാമ്പ് നവ്യാനുഭവമായി.

വെയില്‍സിലെ ഷെവന്‍ലി പാര്‍ക്കില്‍ നടന്ന ക്യാമ്പില്‍ 34 കെസിവൈഎല്‍ യൂണിറ്റുകളില്‍നിന്നായി 130 ക്നാനായ യുവജനങ്ങള്‍ പങ്കെടുത്തു.

ഫെബ്രുവരി 13ന് (വെള്ളി) വൈകുന്നേരം അഞ്ചിന് കെസിവൈഎല്‍ നാഷണല്‍ ചാപ്ളെയിന്‍ ഫാ.സജി ക്യാമ്പ് ഉദ്ഘാടനം ചെയ്തു, എല്ലാ ദിവസവും വിശുദ്ധ കുര്‍ബാനയ്ക്കുശേഷമായിരുന്നു ക്യാമ്പ് ആരംഭിച്ചത്. ആചാരങ്ങളാലും ആഘോഷങ്ങളാലും ആലംകൃതമായ സാമൂഹിക ജിവിതത്തിന്റെ വര്‍ണപ്പകിട്ടില്‍ സഭാ ഐക്യം മറന്നുപോകാതിരിക്കാന്‍ യുജനങ്ങളെ പ്രാപ്തരാക്കുന്നതിനായിട്ടാണു ക്യാമ്പ് നടത്തിയത്. ഫാ. ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ എത്തിയ ഏഴ് അംഗ ഡോണ്‍ബോസ്കോ ടീമാണ് ക്യാമ്പ് നടത്തിയത്. ഷാജി ചിറമേല്‍ നയിച്ച ക്നാനായ സഭാചരിത്ര പഠന ശിബിരം സഭയോടും സമൂഹത്തോടുമുള്ള യുവജനങ്ങളുടെ പ്രതിബദ്ധത അറിയിക്കുന്നതായിരുന്നു. ശനിയാഴ്ച നടന്ന ക്നാനായ നൈറ്റില്‍ വിവിധ നാടന്‍ കലാപരിപാടികളും അരങ്ങേറി.

ക്യാമ്പിനെത്തുടര്‍ന്ന് അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. കെസിവൈഎല്‍ ഭാരവാഹികളായി ഷിബിന്‍ ജോസ് (പ്രസിഡന്റ്), സ്റീഫന്‍ ടോം (വൈസ് പ്രസിഡന്റ്), ജോണ്‍ സജി (സെക്രട്ടറി), സ്റീഫന്‍ ഫിലിപ്പ് (ജോ സെക്രട്ടറി), ഡേവിഡ് ജേക്കബ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

മൂന്നു ദിവസത്തെ ആവേശകരമായ ക്യാമ്പിനു കെസിവൈഎല്‍ ഭാരവാഹികളായ അമിത് മോഹന്‍, ലിബിന്‍ ചാക്കോ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍