തട്ടിക്കൊണ്ടുപോയ സിറിയന്‍ ക്രൈസ്തവരുടെ ജീവന്‍ അപകടത്തില്‍
Friday, February 27, 2015 10:16 AM IST
ബര്‍ലിന്‍:സിറിയയില്‍ ഇസ്ലാമിക് സ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ സിറിയന്‍ ക്രൈസ്തവരുടെ ജീവന്‍ അപകടത്തിലെന്നു സൂചന. 90 പേരെ തട്ടിക്കൊണ്ടുപോയെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍, 285 പേരെ പ്രദേശത്തുനിന്നു കാണാതായിട്ടുണ്ടെന്ന് അനൌപചാരിക കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇവരെ മോചിപ്പിക്കാനുള്ള ചര്‍ച്ചകള്‍ ഇസ്ലാമിക് സ്റേറ്റുമായി നടത്തിവരികയാണെന്ന് അധികൃതര്‍. തട്ടിക്കൊണ്ടുപോകലും അക്രമങ്ങളും തുടരുന്ന സാഹചര്യത്തില്‍ ആയിരത്തോളം അസീറിയന്‍ കുടുംബങ്ങള്‍ പ്രദേശത്തുനിന്നു പലായനം ചെയ്തെന്നാണു സൂചന.

കുര്‍ദിഷ് സൈന്യവും ക്രിസ്ത്യന്‍ യോദ്ധാക്കളും ചേര്‍ന്ന് ഇവിടെ ഇസ്ലാമിക് സ്റേറ്റ് ഭീകരരെ സായുധമായി നേരിടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഐഎസിന്റെ ആയുധ ശക്തിക്കു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കുന്നില്ല.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍