ഗ്രീസില്‍ പ്രഫഷണല്‍ ഫുട്ബോളിനു സസ്പെന്‍ഷന്‍
Thursday, February 26, 2015 10:17 AM IST
ഏഥന്‍സ്: ഗ്രീസില്‍ പ്രഫഷണല്‍ ഫുട്ബോള്‍ അനിശ്ചിതകാലത്തേക്കു സസ്പെന്‍ഡ് ചെയ്തു. ഞായറാഴ്ച ഒളിംപിയാക്കോസും പനതിനായികോസും തമ്മില്‍ നടന്ന സൂപ്പര്‍ ലീഗ് മത്സരത്തിനിടെയുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്നാണിത്. ചൊവ്വാഴ്ച ബോര്‍ഡ് യോഗത്തില്‍ ക്ളബ് അധികൃതര്‍ തമ്മിലും അടിപിടിയുണ്ടായിരുന്നു.

ഈ സീസണില്‍ മൂന്നാം തവണയാണു സൂപ്പര്‍ ലീഗ് സസ്പെന്‍ഡ് ചെയ്യപ്പെടുന്നത്. സെപ്റ്റംബറിലും നവംബറിലും സസ്പെന്‍ഡ് ചെയ്യപ്പെടാന്‍ കാരണം സംഘര്‍ഷം തന്നെയായിരുന്നു. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുമെന്നു സര്‍ക്കാരിനെ നയിക്കുന്ന സൈറിസ പാര്‍ട്ടി പ്രഖ്യാപിച്ചു.

മത്സരങ്ങള്‍ എത്രയും വേഗം പുനരാരംഭിക്കണമെന്നാണു സര്‍ക്കാരിന്റെ ആഗ്രഹം. അതിനായി ചില നിയമ ഭേദഗതികളും നടപ്പാക്കുമെന്നു സൂപ്പര്‍ ലീഗ് പ്രസിഡന്റ് ജോര്‍ജസ് ബോറോവിലോസ് പറഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍