എത്തിയാദ് എയര്‍വേസ് കോല്‍ക്കത്ത സര്‍വീസ് ആരംഭിച്ചു
Tuesday, February 24, 2015 10:16 AM IST
ഫ്രാങ്ക്ഫര്‍ട്ട്: അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എത്തിയാദ് എയര്‍വേസ് ഫെബ്രുവരി 20 മുതല്‍ കോല്‍ക്കത്തയിലേക്കു സര്‍വീസ് തുടങ്ങി

ആഴ്ചയില്‍ എല്ലാ ദിവസവും ഇ.വൈ. 256 രാവിലെ 11.10ന് അബുദാബിയില്‍ നിന്നു പുറപ്പെട്ട് വൈകുന്നേരം 05.20}ു കോല്‍ക്കത്ത നേതാജി സുബാഷ് ചന്ദ്രബോസ് അന്തരാഷ്ട്ര എയര്‍പോര്‍ട്ടില്‍ എത്തും. കോല്‍ക്കത്തയില്‍നിന്ന് ഇ.വൈ. 255 വൈകുന്നേരം 06.20}ു പുറപ്പെട്ട് രാത്രി 10.30}ു തിരിച്ച് അബുദാബിയില്‍ എത്തും. ഫ്ളൈറ്റി}ു ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട്, മ്യൂണിച്ച്, ഡ്യൂസല്‍ഡോര്‍ഫ് എന്നീ എയര്‍പോര്‍ട്ടുകളില്‍നിന്നു കണക്ഷന്‍ ലഭിക്കും.

ലുഫ്ത്താന്‍സായുടെ കോല്‍ക്കത്ത ഫ്ളൈറ്റ് റദ്ദാക്കിയതിനുശേഷം എമിരേറ്റ്സ്, ഖത്തര്‍ എയര്‍വേസ് എന്നീ എയര്‍ലൈന്‍സുകള്‍ കോല്‍ക്കത്തയിലേക്കു ഫ്ളൈറ്റുകള്‍ നടത്തുന്നുണ്െടങ്കിലും ആഴ്ചയില്‍ എല്ലാ ദിവസവും സര്‍വീസ് നടത്തുന്നില്ല. എത്തിയാദ് എയര്‍വെയ്സിന്റെ പുതിയ ഫ്ളൈറ്റ് തിരക്കുള്ള വെക്കേഷന്‍ സമയങ്ങളില്‍ ജര്‍മനിയിലെ പ്രവാസികള്‍ക്കും ടൂറിസ്റുകള്‍ക്കും വളരെയേറെ പ്രയോജനപ്പെടും. എത്തിയാദിന്റെ കോല്‍ക്കത്ത ഫ്ളൈറ്റ് ടിക്കറ്റുകള്‍ അംഗീകൃത ഏജന്‍സികളില്‍നിന്ന് ഇപ്പോള്‍ മുതല്‍ ബുക്കു ചെയ്തു വാങ്ങാവുന്നതാണ്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍