മാഞ്ചസ്റര്‍ മലയാളി സിബിയുടെ പിതാവ് വി.വി. മാത്യു നിര്യാതനായി
Monday, February 23, 2015 8:04 AM IST
മാഞ്ചസ്റര്‍: മാഞ്ചസ്ററിലെ ടിംബര്‍ലിയില്‍ താമസിക്കുന്ന സിബി മാത്യുവിന്റെ പിതാവും കണ്ണൂര്‍ ഇരിട്ടി എടൂര്‍ വട്ടംതൊട്ടിയില്‍ വി.വി മാത്യു (87) നിര്യാതനായി. സംസ്കാരം ഫെബ്രുവരി 23ന് (തിങ്കള്‍) 4.30ന് ഇരിട്ടി സെന്റ് മേരീസ് ദേവാലയത്തില്‍ നടത്തി.

പരേതയായ ഏലിക്കുട്ടിയാണു ഭാര്യ. മറ്റുമക്കള്‍: ലിസ (ഖത്തര്‍), സിബി (യുകെ), ജോര്‍ജ്, സാലി, സാഗി, ജോസി, ജാസ്മിന്‍. മരുമക്കള്‍: പോള്‍ (ഖത്തര്‍), റീന (യുകെ), ഷൈനി, രാജു, ഷിബ, ജെയ്സി, ഷിബു.

പരേതന്റെ ആത്മശാന്തിക്കായി 22നു വൈകുന്നേരം 5.30നു മാഞ്ചസ്ററിലെ സിബിയുടെ വീട്ടില്‍ പ്രത്യേക പ്രാര്‍ഥനയും ഒപ്പീസും നടന്നു. ഷ്രൂഷ്ബറി രൂപത സീറോ മലബാര്‍ ചാപ്ളെയിന്‍ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി വീട്ടിലെത്തി പ്രാര്‍ഥന ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കി.

പരേതന്റെ നിര്യാണത്തില്‍ മാഞ്ചസ്റര്‍ കാത്തലിക് അസോസിയേഷനുവേണ്ടി പ്രസിഡന്റ് ബിജു ആന്റണി, മാഞ്ചസ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷനുവേണ്ടി പ്രസിഡന്റ് മനോജ് സെബാസ്റ്യന്‍ തുടങ്ങിയവര്‍ അനുശോചിച്ചു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍