ഗ്രീസിനുള്ള സാമ്പത്തിക സഹായ കാലാവധി നീട്ടി
Saturday, February 21, 2015 10:21 AM IST
ഏഥന്‍സ്: സാമ്പത്തിക സഹായം നീട്ടാതെ പുതിയ വായ്പയെടുത്ത് ബാധ്യതകള്‍ തീര്‍ക്കാനുള്ള ഗ്രീസിന്റെ നീക്കം പൂര്‍ണമായി പരാജയപ്പെട്ടു. സഹായ പാക്കേജ് നാലു മാസത്തേക്കു കൂടി നീട്ടാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചു.

ശരാശരി യൂറോപ്യന്‍ പൌരന്റെ താത്പര്യം സംരക്ഷിക്കുക എന്ന ഒറ്റ ലക്ഷ്യമാണ് തങ്ങളുടെ മുന്നിലുണ്ടായിരുന്നതെന്ന് ഗ്രീക്ക് ധനമന്ത്രി യാനിസ് വരോഫാകിസ്.

കടങ്ങള്‍ വീട്ടാനുള്ള ബാധ്യത ഗ്രീസിനുണ്ടെന്ന് ഡച്ച് ധനമന്ത്രി ജെറോന്‍ ഡിസെല്‍ബ്ളൂം. സഹായ പാക്കേജ് നീട്ടിയതിന് അദ്ദേഹം സ്വാഗതം ചെയ്തു.

പാക്കേജ് നീട്ടുന്നതിനുള്ള ഉപാധിയായി നടപ്പാക്കുന്ന പരിഷ്കരണ നടപടികളുടെ ആദ്യ പട്ടിക തിങ്കളാഴ്ച ഗ്രീസ് കൈമാറും. ഇത്തരം ഉപാധികളെല്ലാം ഉപേക്ഷിക്കുമെന്നായിരുന്നു അധികാരത്തിലെത്തും മുമ്പ് ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍