ഡബ്ളിനില്‍ കുരിശിന്റെ വഴി ശുശ്രൂഷ
Friday, February 20, 2015 10:08 AM IST
ഡബ്ളിന്‍: ഡബ്ളിന്‍ മെറിയോണ്‍ റോഡ് കാരിത്താസ് ചാപ്പലില്‍ അമ്പത് നോമ്പിന്റെ ഭാഗമായി വെള്ളിയാഴ്ചകളില്‍ കുരിശിന്റെ വഴി നടക്കും. ഫെബ്രുവരി 20 ന് (വെള്ളി) ആരംഭിക്കുന്ന കുരിശിന്റെ വഴിക്കും തുടര്‍ന്ന് നടക്കുന്ന ദിവ്യബലിക്കും ഫാ. മനോജ് പൊന്‍കാട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും. വൈകുന്നേരം അഞ്ചിനു ശുശ്രൂഷ ആരംഭിക്കും. മെറിയോണ്‍ റോഡ് മാസ് സെന്ററിന്റെ ആഭിമുഖ്യത്തിലാണു പരിപാടി.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍