നോമ്പുകാല തിരുക്കര്‍മ്മങ്ങള്‍ക്കു തുടക്കം കുറിച്ചു; ധ്യാനം മാര്‍ച്ച് 21, 22 തീയതികളില്‍
Friday, February 20, 2015 7:07 AM IST
മാഞ്ചസ്റര്‍: മാഞ്ചസ്റര്‍ സെന്റ് തോമസ് ആര്‍സി സെന്ററില്‍ വലിയ നോമ്പിനോടനുബന്ധിച്ചുളള തിരുക്കര്‍മങ്ങള്‍ക്കു തുടക്കം കുറിച്ചു. വൈകുന്നേരം ആറിനു വിശുദ്ധ കുര്‍ബാനയും കുരിശിന്റെ വഴിയും സെന്റ് എലിസബത്ത് ദേവാലയത്തില്‍ നടക്കും. തുടര്‍ന്ന് നോമ്പു കാലത്തെ എല്ലാ വെളളിയാഴ്ചകളിലും കുരിശിന്റെ വഴിയും ദിവ്യബലിയും ഉണ്ടായിരിക്കും. മാര്‍ച്ച് 21, 22 തീയതികളില്‍ നോമ്പു കാല ധ്യാനം നടക്കും.

21 ന് (ശനി) രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെയും 22 ന് (ഞായര്‍) ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് ആറു വരെയും സെന്റ് എലിസബത്ത് ദേവാലയത്തിലാണു നോമ്പുകാല ധ്യാനം നടക്കുക.

മാര്‍ച്ച് 29ന് ഓശാനഞായര്‍ തിരുക്കര്‍മങ്ങള്‍ വൈകുന്നേരം നാലു മുതലും ഏപ്രില്‍ രണ്ടിന് പെസഹാ തിരുക്കര്‍മങ്ങള്‍ വൈകുന്നേരം നാലു മുതലും ഏപ്രില്‍ മൂന്നിന് ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ ദുഃഖവെള്ളി തിരുക്കര്‍മങ്ങളും, ഏപ്രില്‍ നാലിനു രാത്രി എട്ടു മുതല്‍ ഈസ്റര്‍ തിരുക്കര്‍മങ്ങളും നടക്കും. നോമ്പു കാല തിരുക്കര്‍മങ്ങള്‍ എല്ലാം പില്‍ഹാളിലെ സെന്റ് എലിസബത്ത് ദേവാലയത്തിലാണു നടക്കുക.

ഭക്ത്യാദരപൂര്‍വം പങ്കെടുത്ത് ദൈവികകൃപ ധാരാളമായി പ്രാപിക്കാന്‍ ഏവരെയും ഷൂഷ്ബറി രൂപത സീറോ മലബാര്‍ ചാപ്ളെയില്‍ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി സ്വാഗതം ചെയ്തു.

പളളിയുടെ വിലാസം: ട. ഋഹശ്വമയലവേ ഇവൌൃരവ, 48, ഘീാീിറ ഞീമറ, ജലലഹവമഹഹ, ണ്യവേലിവെമംല ങ22 5 ഖഉ.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍