സ്കീയിംഗ് അപകടത്തില്‍ ബെക്കന്‍ ബൌവര്‍ക്കു പരിക്ക്
Friday, February 20, 2015 5:57 AM IST
ബര്‍ലിന്‍: ജര്‍മന്‍ ഫുട്ബോള്‍ ഇതിഹാസം ഫ്രാന്‍സ് ബെക്കന്‍ ബൌവര്‍ക്കു സ്കീയിംഗ് അപകടത്തില്‍ പരിക്കേറ്റു. കനത്ത മൂടല്‍മഞ്ഞാണ് അപകടത്തിനു കാരണമായത്.

സമുദ്രനിരപ്പിന് 2200 മീറ്റര്‍ മുകളിലുള്ള ട്രാക്കിലായിരുന്നു സ്കീയിങ്. പെട്ടെന്ന് മൂടല്‍മഞ്ഞിന്റെ ആവരണത്തില്‍ മൂടപ്പെട്ടു. ഒന്നും കാണാന്‍ കഴിയുന്നില്ലായിരുന്നു. വലത്തേക്കു ചെരിഞ്ഞ് തലയടിച്ചാണ് വീണത്- കൈസര്‍ ഓര്‍ക്കുന്നു.

ചുണ്ടിനും കവിളിനും പരുക്കേറ്റു. തോളിനും ശക്തമായ വേദന. 1970ലെ ലോകകപ്പിനിടെ തോളെല്ല് തെറ്റിയ ഭാഗത്തുതന്നെയാണ് ഇപ്പോഴും പരിക്കേറ്റിരിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍