ലോകയുദ്ധ കാലത്തെ ബോംബ് കണ്ടെത്തി: പാരീസില്‍ ട്രെയിനുകള്‍ വൈകി
Wednesday, February 18, 2015 10:01 AM IST
പാരീസ്: ലോകയുദ്ധ കാലത്തുനിന്നുള്ള ബോംബ് കണ്ടെത്തിയതിനെത്തുടര്‍ന്നു പാരീസില്‍ ട്രെയിന്‍ സര്‍വീസുകള്‍ വൈകി. റെയില്‍വേ ട്രാക്കിനടുത്തായി ഒരു ബില്‍ഡിംഗ് സൈറ്റില്‍നിന്നാണ് 250 കിലോഗ്രാം ഭാരമുള്ള ബോംബ് കിട്ടിയത്.

ഉച്ചയോടെ ബോംബ് കിട്ടിയതിനെത്തുടര്‍ന്ന് ഇതു നിര്‍വീര്യമാക്കാന്‍ വിദഗ്ധരെത്തി. ബോംബ് ഈ അവസ്ഥയിലും പൊട്ടിത്തെറിക്കാന്‍ സാധ്യതയുള്ളതായി മുന്നറിയിപ്പു നല്‍കിയിരുന്നു.

മണിക്കൂറുകള്‍ ദീര്‍ഘിച്ച പരിശ്രമത്തിനൊടുവിലാണു ബോംബ് നിര്‍വീര്യമാക്കാന്‍ സാധിച്ചത്. അതിനകം വൈകുന്നേരം വരെയുള്ള ട്രെയിന്‍ സര്‍വീസുകളുടെ ഷെഡ്യൂള്‍ താറുമാറായിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍