യുക്മയുടെ ദേശീയ നിര്‍വാഹക സമിതി യോഗം ഫെബ്രുവരി 21 ന്
Wednesday, February 18, 2015 8:18 AM IST
ബര്‍മിംഗ്ഹാം (ലണ്ടന്‍): യുക്മയുടെ പുതിയ ദേശീയ ഭരണസമിതിയുടെ പ്രഥമ നിര്‍വാഹക സമിതി യോഗം ഫെബ്രുവരി 21നു(ശനി) ചേരുമെന്നു ജനറല്‍ സെക്രട്ടറി സജീഷ് ടോം അറിയിച്ചു.

പ്രസിഡന്റ് ഫ്രാന്‍സിസ് മാത്യു കവളക്കാട്ടില്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ദേശീയ ഭാരവാഹികള്‍, റീജണുകളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട നാഷണല്‍ എക്സിക്യൂട്ടീവ് അംഗങ്ങള്‍, റീജണല്‍ പ്രസിഡന്റുമാര്‍, എക്സ് ഓഫീഷ്യോ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും.

രാവിലെ 10.30ന് ആരംഭിച്ച് വൈകുന്നേരം നാലു വരെ തുടരുന്ന യോഗത്തില്‍ 2015 പ്രവര്‍ത്തനവര്‍ഷത്തെ കര്‍മപരിപാടികള്‍ക്കു വ്യക്തമായ രൂപം നല്‍കന്നതിനുള്ള ചര്‍ച്ചകളായിരിക്കും പ്രധാനമായി നടക്കുക. യുകെ മലയാളികള്‍ വളരെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ദേശീയ പ്രസ്ഥാനമെന്ന നിലയില്‍ യുക്മയുടെ ഈ പ്രവര്‍ത്തനവര്‍ഷ നയരൂപീകരണ യോഗം വളരെ ശ്രദ്ധേയമാകുന്നു.

ബര്‍മിംഹാമിലെ സട്ടന്‍ കോള്‍ഡ്ഫീല്‍ഡില്‍ (ടൌീി ഇീഹറളശലഹറ) നടക്കുന്ന യോഗത്തില്‍ പ്രതിനിധികള്‍ കൃത്യ സമയത്തുതന്നെ എത്തിച്ചേരണമെന്നു ജനറല്‍ സെക്രട്ടറി അഭ്യര്‍ഥിച്ചു.

സ്ഥലത്തിന്റെ മേല്‍വിലാസം: ണ്യഹറല ഏൃലലി ഒമഹഹ, ഋാരീെലേ ഉൃശ്ല, ടൌീി ഇീഹറളശലഹറ ആ73 5ചഋ.