എന്‍ഫീല്‍ഡ് മലയാളി അസോസിയേഷഷനു പുതിയ നേതൃത്വം
Tuesday, February 17, 2015 8:40 AM IST
എന്‍ഫീല്‍ഡ് (ലണ്ടന്‍): എന്‍ഫീല്‍ഡ് മലയാളി അസോസിയേഷഷനു (എന്‍മ) പുതിയ നേതൃത്വം. എന്‍ഫീഡില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തിലാണു പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പു നടന്നത്.

പുതിയ ഭാരവാഹികളായി ജോര്‍ജ് പാറ്റിയാന്‍ (പ്രസിഡന്റ്), ലീല സാബു (വൈസ് പ്രസിഡന്റ്), റെജി നന്തികാട്ട് (സെക്രട്ടറി), ആനി ജോസഫ് (ജോ. സെക്രട്ടറി), ടോമി തോമസ് (ട്രഷറര്‍) എന്നിവരെയും കമ്മിറ്റി അംഗങ്ങളായി സോഫിയ റോയിസ്, ബിനു ജോസ്, സെബാസ്റ്യന്‍, ജിമ്മി സ്റീഫന്‍ എന്നിവരെയും യോഗം തെരഞ്ഞടുത്തു.

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോര്‍ജ് പാറ്റിയാന്‍ നിരവധി വര്‍ഷം എന്‍മയുടെ സാരഥിയായിരുന്നിട്ടുണ്ട്. സെക്രട്ടറിയായി തെരഞ്ഞെടുപ്പെട്ട റെജി നന്തികാട്ട് നാലാം തവണയാണു സെക്രട്ടറിയായി തെരഞ്ഞടുക്കപ്പെടുന്നത്. ലണ്ടന്‍ മലയാള സാഹിത്യവേദി കോ-ഓര്‍ഡിനേറ്റര്‍ യുക്മ സാംസ്കാരികവേദിയുടെ സാഹിത്യവിഭാഗം ജോയിന്റ് കണ്‍വീനര്‍ സ്ഥാനങ്ങളും വഹിക്കുന്നു.

ഒമ്പതു വര്‍ഷകാലം എന്‍ഫീല്‍ഡിലെ മലയാളികളുടെ കലാ,സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എന്‍മയുടെ പുതിയ ഭരണസമിതിയെ പ്രതീക്ഷയോടെയാണ് അംഗങ്ങള്‍ കാണുന്നത്.

ദശാബ്ദിവര്‍ഷത്തില്‍ സാധാരണ ആഘോഷങ്ങള്‍ക്കു പുറമേ നിരവധി കര്‍മ പരിപാടികള്‍ സടത്തുന്നതിന് അംഗങ്ങളുടെ പൂര്‍ണമായ സഹകരണം വേണമെന്നു സ്ഥാനം എറ്റതിനുശേഷം നടത്തിയ പ്രസംഗത്തില്‍ പ്രസിഡന്റ് ജോര്‍ജ് പാറ്റിയാന്‍ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: രാജി ഫിലിപ്പ് തോമസ്