അഭിഷേകാഗ്നി കണ്‍വന്‍ഷന്‍ ജൂലൈ 11ന്; ഫാ. സേവ്യര്‍ ഖാന്‍ നയിക്കും
Monday, February 16, 2015 8:20 AM IST
ബ്രാഡ്ഫോര്‍ഡ്: യുകെ മലയാളികളും വിവിധ ഭാഷദേശക്കാരും കാത്തിരിക്കുന്ന അഭിഷേകാഗ്നി കണ്‍വന്‍ഷന്‍ ജൂലൈ 11നു നോട്ടിംഗ്ഹാം അരീനയില്‍ നടക്കും.

രാവിലെ എട്ടു മുതല്‍ വൈകുന്നേരം നാലു വരെയാണു കണ്‍വന്‍ഷന്‍.

വചന പ്രഘോഷണം രാജകുമാരന്‍ എന്ന് വിശേഷണമുള്ള ഫാ. സേവ്യര്‍ഖാന്‍ വട്ടായിലാണ് അഭിഷേകാഗ്നി കണ്‍വന്‍ഷന്‍ നയിക്കുന്നത്.

അഗ്നി അഭിഷേകത്തിന്റെ ജ്വാലകള്‍ യുകെയിലെങ്ങും വിഹരിക്കുന്ന അഭിഷേകാഗ്നി കണ്‍വന്‍ഷനില്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായിലും ഫാ. സോജി ഓലിക്കലും സംയുക്തമായി നയിക്കുമ്പോള്‍ സഭാ ചരിത്രത്തിലെ നാഴികക്കല്ലായി മാറും.

ഡിസംബറില്‍ ബഥേല്‍ സെന്ററില്‍ നടന്ന അഭിഷേകാഗ്നി കണ്‍വന്‍ഷനില്‍ എണ്ണായിരത്തിലധികം വിശ്വാസികളാണു പങ്കെടുത്തത്. ജൂലൈയിലെ അഭിഷേകാഗ്നി കണ്‍വന്‍ഷന് കൂടുതല്‍ ആളുകള്‍ സംബന്ധിക്കുന്നതിനാലാണു നോട്ടിംഗ്ഹാം അരീനയിലേക്ക് അഭിഷേകാഗ്നി കണ്‍വന്‍ഷന്‍ മാറ്റപ്പെടുന്നത്.

റിപ്പോര്‍ട്ട്: സഖറിയ പുത്തന്‍കളം