ലിമറിക് സീറോ മലബാര്‍ സഭയ്ക്കു പുതിയ അല്മായ നേതൃത്വം
Monday, February 16, 2015 8:08 AM IST
ലിമറിക്: സീറോ മലബാര്‍ സഭ ലിമറിക്കിന്റെ ആദ്യത്തെ കൈക്കാരന്മാരായി ജോജോ ദേവസി, ജോമോന്‍ ജോസഫ് എന്നിവര്‍ ദിവ്യബലി സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു.

ആദ്യത്തെ ആറു മാസം ജോജോ ദേവസിക്കായിരിക്കും ചുമതല. പിന്നീടുള്ള ആറു മാസം ജോമോന്‍ ചുമതല നിര്‍വഹിക്കും.

2015-16 ലെ പിആര്‍ഒ ആയി ജോമോന്‍ ജോസഫിനെ പ്രതിനിധി യോഗത്തില്‍ നിയമിച്ചു. ഔദ്യോഗികമായുള്ള വാര്‍ത്തകള്‍ നല്‍കുന്നതു ജോമോന്‍ ആയിരിക്കും.

പ്രതിനിധി അംഗങ്ങളായി റവ. ഫാ. ഫ്രാന്‍സിസ് നീലന്‍കാവില്‍ (അധ്യക്ഷന്‍), ജോബി മാനുവല്‍ (സെക്രട്ടറി), നിര്‍മല ജയ്സണ്‍, സിജു പോള്‍, അന്നമ്മ ജോസഫ്, റോബിന്‍ ജോസഫ്, ജോമോന്‍ ജോസഫ്, ജോജോ ദേവസി, മിനി ബിജു, മേരി യാക്കോബ്, മേരി ലീന അഗസ്റിന്‍, മോനച്ചന്‍ നാരകത്തറ, പോമി മാത്യു എന്നിവരെ തെരഞ്ഞെടുത്തു.

പഴയ കൈക്കാരന്മാരായി സേവനം അനുഷ്ടിച്ചവര്‍ക്കു നന്ദി പറഞ്ഞതോടൊപ്പം പുതിയ കൈക്കാരന്മാര്‍ക്ക് ആശംസകളും നേര്‍ന്നു.