ലെസ്ററില്‍ യുക്മ മിഡ്ലാന്‍ഡ്സ് റീജണല്‍ കമ്മിറ്റി ഫെബ്രുവരി 15 ന്
Saturday, February 14, 2015 10:34 AM IST
ലെസ്റര്‍: പുതുതായി തെരഞ്ഞെടുക്കപ്പെട്ട യുക്മ മിഡ്ലാന്‍ഡ്സ് റീജണല്‍ നിര്‍വാഹക സമിതിയുടെ ആദ്യ യോഗം ഫെബ്രുവരി 15ന് (ഞായര്‍) ഉച്ചകഴിഞ്ഞ് 1.30 മുതല്‍ 3.30 വരെ ലെസ്ററില്‍ നടക്കും. നടപ്പു പ്രവര്‍ത്തനവര്‍ഷത്തേക്കുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യുകയാണു യോഗത്തിന്റെ പ്രധാന ലക്ഷ്യം.

യോഗത്തില്‍ യുക്മ മുന്‍ നാഷണല്‍ പ്രസിഡന്റ് വിജി കെ.പി, മുന്‍ റീജിയണല്‍ പ്രസിഡന്റ് റോയി ഫ്രാന്‍സിസ്, സെക്രട്ടറി പീറ്റര്‍ ജോസഫ്, ട്രഷറര്‍ കുരുവിള തോമസ്, ചാരിറ്റി കോ ഓര്‍ഡിനെറ്റര്‍ ലിജോ ജോണ്‍ എന്നിവരെ ആദരിക്കുകയും പുതുതായി തെരഞ്ഞെടുക്കപ്പെട്ട നാഷണല്‍ വൈസ് പ്രസിഡന്റുമാരായ മാമ്മന്‍ ഫിലിപ്പ്, ബീന സെന്‍സ് എന്നിവരെ അനുമോദിക്കുകയും ചെയ്യും.

റീജിയണല്‍ പ്രസിഡന്റ് ജയകുമാര്‍ നായര്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ പ്രവര്‍ത്തന പദ്ധതികളെ സംബന്ധിച്ച മാസ്റര്‍ പ്ളാന്‍ സെക്രട്ടറി ഡിക്സ് ജോര്‍ജും സാമ്പത്തികസ്രോതസുകളും ചെലവുകളും സംബന്ധിച്ച രൂപരേഖ ട്രഷറര്‍ സുരേഷ് കുമാറും അവതരിപ്പിക്കും. റീജണില്‍നിന്നുമുള്ള നാഷണല്‍ കമ്മിറ്റി അംഗം അനീഷ് ജോണ്‍, വൈസ് പ്രസിഡന്റുമാരായ എബി ജോസഫ്, ആനി കുര്യന്‍, ജോയിന്റ് സെക്രട്ടറിമാരായ മെന്റെക്സ് ജോസഫ്, ജോബി ജോസ്, ആര്‍ട്സ് കോ-ഓര്‍ഡിനേറ്റര്‍ സന്തോഷ് തോമസ്, സ്പോര്‍ട്സ് കോ ഓര്‍ഡിനേറ്റര്‍ പോള്‍ ജോസഫ്, ചാരിറ്റി കോ-ഓര്‍ഡിനേറ്റര്‍ ജോണ്‍സണ്‍ യോഹന്നാന്‍, ബിസിനസ് ഫോറം പ്രതിനിധി ബിജു ജോസഫ്, നഴ്സസ് ഫോറം പ്രതിനിധി ടിന്റസ് ദാസ്, റീജണല്‍ എക്സിക്യൂട്ടീവ് അംഗങ്ങളായ അനില്‍ ജോസ്, ലിയോ ഇമ്മാനുവല്‍, നോബി ജോസ് എന്നിവര്‍ സംബന്ധിക്കും.

വേദിയുടെ വിലാസം: 12 ഡിശ്യേ ൃീമറ , ഘലശരലലൃെേ.ഘഋ3 8എഠ.