ഗോസ്പോര്‍ട്ടില്‍ കുമാരനാശാന്‍ കുടുംബ യൂണിറ്റ് കുടുംബസംഗമം ഫെബ്രുവരി 15 ന്
Saturday, February 14, 2015 10:34 AM IST
ഗോസ്പോര്‍ട്ട് (സൌത്താംപ്ടണ്‍): യുകെ എസ്എന്‍ഡിപി യോഗം 6170-ാമത് ശാഖാ യോഗത്തിന്റെ നാലാം നമ്പര്‍ കുമാരനാശാന്‍ കുടുംബ യൂണിറ്റിന്റെ ഫെബ്രുവരി മാസത്തെ കുടുംബസംഗമം 15ന് (ഞായര്‍) ഗോസ്പോര്‍ട്ടില്‍ നടക്കും.

ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിക്കുന്ന കുടുംബസംഗമത്തില്‍ സുമേഷ് ഗോസ്പോര്‍ട്ട് അധ്യക്ഷത വഹിച്ചു. സമൂഹപ്രാര്‍ഥനയ്ക്കുശേഷം നടക്കുന്ന കുടുംബ യൂണിറ്റ് പൊതുയോഗത്തില്‍ കണ്‍വീനര്‍ ഹേമലത സുരേഷ് റിപ്പോര്‍ട്ടും കണക്കും അവതരിപ്പിക്കും. യുകെ എസ്എന്‍ഡിപി യൂണിയന്‍ കമ്മിറ്റി അംഗം സൌമ്യ ഉല്ലാസ്, ശാഖാ മാനേജിംഗ് കമ്മിറ്റി അംഗം സുരേഷ് തേമ്പൂരാന്‍, കിരണ്‍ മണി എന്നിവര്‍ പ്രസംഗിക്കും.

വിശദ വിവരങ്ങള്‍ക്ക്: ഹേമലത സുരേഷ് (കണ്‍വീനര്‍) 07986586482.

വിലാസം: ഇൃമില ഇഹീലെ, ആൃശറഴലാമ്യൃ, ഏീുീൃ, ജഛ130അഖ.

റിപ്പോര്‍ട്ട്: സണ്ണി മണ്ണാറത്ത്