യുക്രെയ്ന്റെ സാമ്പത്തിക പരിഷ്കാര പദ്ധതി ഐഎംഎഫ് അംഗീകരിച്ചു
Friday, February 13, 2015 10:17 AM IST
കീവ്: യുക്രെയ്ന്റെ സാമ്പത്തിക പരിഷ്കാര പദ്ധതിയുടെ ഭാഗമായി 17.5 ബില്യണ്‍ ഡോളര്‍ വായ്പ നല്‍കാന്‍ ഐഎംഎഫ് തീരുമാനിച്ചു. ഇതിനു പുറമേ നാല്‍പ്പതു ബില്യന്‍ ഡോളര്‍കൂടി സമാഹരിച്ചാണു പദ്ധതി പൂര്‍ത്തിയാക്കുക.

യുക്രെയ്ന്‍ പരിഷ്കാര പദ്ധതികള്‍ നടപ്പാക്കുക എന്നത് അനിവാര്യമാണെന്നും അതിനാലാണു വായ്പയ്ക്ക് ഉടനടി അനുമതി നല്‍കുന്നതെന്നും ഐഎംഎഫ് മേധാവി ക്രിസ്റീന്‍ ലഗാര്‍ഡെ. ബുദ്ധിമുട്ടേറിയ പരിഷ്കാര നിര്‍ദേശങ്ങളാണു സഹായ പാക്കേജിന് ഉപാധിയായി വച്ചിരിക്കുന്നതെന്നു യുക്രെയ്ന്‍ പ്രധാനമന്ത്രി ആര്‍സെനി യാറ്റ്സെനിയുക്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍