ജര്‍മനിയില്‍ കാറുകളുടെ വില കുതിച്ചുയരുന്നു
Monday, February 9, 2015 10:16 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയില്‍ കാറുകളുടെ വില 2014 ല്‍ ക്രമാതീതമായി കുതിച്ചുയര്‍ന്നു. ഈ വില വര്‍ധനവ് 2015 ലും തുടരുന്നു. ഇതിന്റെ പ്രധാന കാരണം കാര്‍ വാങ്ങുന്നവര്‍ ചില പ്രത്യേക കമ്പനികളുടെ കാറുകളോട് കാണിക്കുന്ന അമിത താത്പര്യമാണ്.

ജര്‍മന്‍ കാറുകളില്‍ ഇപ്പോള്‍ മെഴ്സീഡസ് ബെന്‍സിനോടാണ് വാങ്ങാനെത്തുന്നവര്‍ കൂടുതല്‍ താത്പര്യം കാണിക്കുന്നത്. ഉദാഹരണമായി എസ്എല്‍. ക്ളാസ് 65 കാറിന് 245.000 യൂറോയാണ് ജര്‍മന്‍ വില, അതായത് ഇന്ത്യന്‍ രൂപയില്‍ 1 കോടി 73 ലക്ഷം). 5980 ക്യുബിക് സെന്റിമീറ്റര്‍ ഇന്റീരിയല്‍ വിസ്തീര്‍ണവും 630 ഹോഷ്സ് പവര്‍ എന്‍ജിനുമാണ് ഇതിലുള്ളത്. ഈ കാര്‍ വാങ്ങാന്‍ എത്തുന്നവരുടെ എണ്ണത്തല്‍ വലിയ കുറവ് കാണുന്നില്ല. ഇപ്പോള്‍ ലോകത്തില്‍ ലഭിക്കുന്ന എല്ലാവിധ അത്യാധുനിക സജ്ജീകരണങ്ങളും ഈ കാറിന് ഉണ്ട്.

കാറുകളുടെ വിലയിലും വില്‍പ്പനയിലും രണ്ടാം സ്ഥാനം ബിഎംഡബ്ള്യുവിനാണ്. ഇതുകഴിഞ്ഞാല്‍ ഔഡി, ഫോള്‍ക്സ് വാഗന്‍ എന്നിവയാണ്.

ഈ റിപ്പോര്‍ട്ടിനോടൊപ്പം ചേര്‍ത്തിരിക്കുന്ന ചാര്‍ട്ടില്‍ നിന്നും ജര്‍മനിയില്‍ ലഭിക്കുന്ന കാറുകളുടെ ആവറേജ് വില മനസിലാക്കാം. ജര്‍മനിയില്‍ ഏറ്റവും വില കുറവില്‍ ലഭിക്കുന്നത് റുമേനിയായില്‍ ഉണ്ടാക്കുന്ന ഡാസിയ എന്ന കാറാണ്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍