പാരീസില്‍ ആക്ഷന്‍ സിനിമാ ഷൂട്ടിംഗിനു നിയന്ത്രണം
Monday, February 9, 2015 10:15 AM IST
പാരീസ്: അടുത്തിടെ ഇസ്ലാമിക് സ്റേറ്റ് ഭീകരര്‍ നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, ഫ്രാന്‍സില്‍ ആക്ഷന്‍ സിനിമകളുടെ ഷൂട്ടിംഗിനു നിയന്ത്രണം ഏര്‍പ്പെടുത്തി.

പോലീസ് യൂണിഫോമിലും മറ്റും നടീനടന്‍മാര്‍ അഭിനയിക്കാന്‍ വരും. മതിയായ സുരക്ഷയില്ലാത്ത ഇവരെ യഥാര്‍ഥ ഉദ്യോഗസ്ഥരെന്നു തെറ്റിദ്ധരിച്ച് ഭീകരര്‍ ആക്രമിക്കാന്‍ സാധ്യതയുണ്്ടെന്ന് അധികൃതരുടെ വിശദീകരണം. മാത്രവുമല്ല ഈ വേഷത്തിലുള്ള നടീനടന്‍മാരുടെ സാന്നിധ്യം പൊതുജനങ്ങള്‍ക്കിടയിലും ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ഇടയാക്കുമെന്ന് അവര്‍ പറയുന്നു. സിനിമയില്‍ ഉപയോഗിക്കുന്ന തരം തോക്കുകള്‍ക്കും ചിത്രീകരണത്തിന് ഉപയോഗിക്കുന്ന സ്ഫോടനങ്ങള്‍ക്കുമെല്ലാം കര്‍ശന നിരോധനം തന്നെയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍