ഡബ്ളിന്‍ സീറോ മലബാര്‍ സഭ ട്രസ്റിമാരെ തെരഞ്ഞെടുത്തു
Monday, February 9, 2015 8:12 AM IST
ഡബ്ളിന്‍: ഡബ്ളിന്‍ സീറോ മലബാര്‍ സഭാ ട്രസ്റിമാരെ തെരഞ്ഞെടുത്തു. പുതിയ ട്രസ്റിമാരായി ജോര്‍ജ് പള്ളിക്കുന്നേല്‍, മാര്‍ട്ടിന്‍ പുലിക്കുന്നേല്‍ എന്നിവരെ തെരഞ്ഞെടുത്തു.

ഇവര്‍ക്കുപുറമെ ബിനു ആന്റണി (യൂത്ത് കോഓര്‍ഡിനേറ്റര്‍), കിസാന്‍ തോമസ് (പിആര്‍ഒ), ബിനു ജോസ് (മതാധ്യാപക കോഓര്‍ഡിനേറ്റര്‍) എന്നിവരേയും സഭാസമിതിയോഗം തെരഞ്ഞെടുത്തു.

ഫാ. ജോസ് ഭരണികുളങ്ങര, ഫാ. മനോജ് പൊന്‍കാട്ടില്‍, ജോര്‍ജ് ആന്റണി, മാര്‍ട്ടില്‍ സ്കറിയ, ജെറി ജോയ്, ജോബി ജോണ്‍ എന്നിവരടങ്ങുന്ന എക്സിക്യുട്ടീവ് കൌണ്‍സിലും രൂപീകരിച്ചു.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍