ലൈറ്റ് ഇന്‍ ലൈഫ് ഭവനനിര്‍മാണ ഫണ്ട് കൈമാറി
Friday, February 6, 2015 7:35 AM IST
ഇരട്ടയാര്‍: സ്വിറ്റ്സര്‍ലന്‍ഡ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലൈറ്റ് ഇന്‍ ലൈഫ് ഇടുക്കി രൂപതയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഭവനനിര്‍മാണപ്രവര്‍ത്തനങ്ങളുടെ മൂന്നാമത്തെ പ്രോജക്ടില്‍ പെടുത്തിയിട്ടുള്ള 20 ഭവനങ്ങള്‍ക്കുവേണ്ടിയുള്ള ഫണ്ട് കൈമാറി.

20 വീടുകള്‍ പണിയുന്നതിനായി ആളൊന്നിന് 1,00,000 രൂപ വച്ച് 20 ലക്ഷം രൂപയാണു ലൈറ്റ് ഇന്‍ ലൈഫ് സ്വിറ്റ്സര്‍ലന്‍ഡിന്റെ ജനറല്‍ സെക്രട്ടറി ഏബ്രാഹം മാത്യു ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിനെ ഏല്‍പ്പിച്ചത്. ഇരട്ടയാര്‍ സെന്റ് തോമസ് പാരിഷ് ഹാളില്‍ നടന്ന സമ്മേളനത്തില്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ അധ്യക്ഷത വഹിച്ചു. റോഷി അഗസ്റിന്‍ എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്തു. രൂപത പ്രൊക്യുറേറ്ററും പ്രോജക്ട് കണ്‍വീനറുമായ റവ. ഡോ. ജോര്‍ജ് കുഴിപ്പള്ളില്‍ പ്രോജക്ട് വിശദീകരിച്ചു. രൂപത വിദ്യാഭ്യാസ സെക്രട്ടറി റവ. ഫാ. ജോസ് കരിവേലിക്കല്‍ സ്വാഗതം പറഞ്ഞു. റവ. ഫാ. ഫ്രാന്‍സിസ് ഇടവക്കം, മുരളീധരന്‍, എസ്എബിഎസ് ഇടുക്കി പ്രൊവിന്‍ഷ്യാള്‍ സിസ്റര്‍ സീന മാതാളിക്കുന്നേല്‍, എന്‍.പി സണ്ണി, പി.ജെ ജോസഫ്, റോബര്‍ട്ട് മാടവന തുടങ്ങിയവര്‍ പ്രസംഗിച്ചു. റെജി ഊറാശാല നന്ദി പറഞ്ഞു.