ബെല്‍ഫാസ്റ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ഇടവക വാര്‍ഷികവും മോര്‍ ഇഗ്നാത്തിയോസ് ബാവായുടെ ഓര്‍മപ്പെരുന്നാളും
Thursday, February 5, 2015 9:26 AM IST
ബെല്‍ഫാസ്റ്: സെന്റ് ഇഗ്നാത്തിയോസ് ഏലിയാസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ ഫെബ്രുവരി ആറ്, ഏഴ് (വെള്ളി, ശനി) തീയതികളില്‍ ഇടവകയുടെ കാവല്‍പിതാവും, മഞ്ഞിനിക്കരയില്‍ കബറടങ്ങിയിരിക്കുന്നതുമായ മഹാപരിശുദ്ധനായ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് ഏലിയാസ് തൃതിയന്‍ പാത്രയര്‍ക്കീസ് ബാവായുടെ ഓര്‍മപ്പെരുന്നാളും ഇടവക വാര്‍ഷികവും ആഘോഷിക്കുന്നു.

വെള്ളിയാഴ്ച വൈകുന്നേരം ഏഴിന് സന്ധ്യാ പ്രാര്‍ഥനയും തുടര്‍ന്ന് അനുഗ്രഹ പ്രസംഗവും ആശീര്‍വാദവും ക്രമീകരിച്ചിരിക്കുന്നു.

ശനി രാവിലെ 9.30 ന് പ്രഭാത പ്രാര്‍ഥന, 10ന് റവ. ഫാ. ഗീവര്‍ഗീസ് തണ്ടായത്ത്, വികാരി റവ. ഫാ. സിബി വര്‍ഗീസ്, സഹ. വികാരി, റവ. ഫാ. എബിന്‍ മാര്‍ക്കോസിന്റെയും കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന തുടര്‍ന്നു പരിശുദ്ധന്റെ നാമത്തില്‍ പ്രത്യേക മധ്യസ്ഥ പ്രാര്‍ഥന, 12.00 ന് റാസ തുടര്‍ന്ന് ആശീര്‍വാദം, നേര്‍ച്ച എന്നിവ നടക്കും.

ഉച്ചകഴിഞ്ഞ് രണ്ടിന് സണ്‍ണ്േടസ്കൂളിന്റെ വാര്‍ഷികവും തുടര്‍ന്നു കലാപരിപാടികളും നടക്കും. വൈകുന്നേരം നാലിന് സമ്മാനദാനവും നടക്കും.

വിശ്വാസികളേവരും ഒരുക്കത്തോടും പ്രാര്‍ഥനയോടും കൂടെ ഓര്‍മപ്പെരുന്നാളിലും ഇടവകയുടെ വാര്‍ഷിക പരിപാടികളിലും വന്ന് സംബന്ധിച്ച് അനുഗ്രഹീതരാകുവാന്‍ കര്‍ത്തൃനാമത്തില്‍ ക്ഷണിച്ചുകൊള്ളുന്നു.

പള്ളിയുടെ വിലാസം: ട.ജീഹ്യരമൃു ഇവൌൃരവ, 104 ഡുുലൃ ഘശയൌൃിെ ഞീമറ, എശിമഴവ്യ ആഠ10 0ആആ.

വിശദ വിവരങ്ങള്‍ക്ക്: ഫാ. സിബി വര്‍ഗീസ് (വികാരി) 07412058104, എബിന്‍ മാര്‍ക്കോസ് (സഹ വികാരി) 07736547476, ഷാജി ജോണ്‍ (സെക്രട്ടറി), കെ. എല്‍ദോ (ട്രഷറാര്‍).

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍