സ്റീവനേജില്‍ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി
Wednesday, February 4, 2015 10:08 AM IST
സ്റീവനേജ് (ലണ്ടന്‍) : യുകെയിലുള്ള മക്കളെ സന്ദര്‍ശിക്കാനെത്തിയ പിതാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മകളുടെ വസതിയില്‍ നിര്യാതനായി. മുട്ടുചിറ, കാപ്പുന്തല, മന്നക്കനാട് പ്രാക്കുഴിയില്‍ മാത്യു വര്‍ക്കി (70) ആണ് മകള്‍ സൂസന്റെ വസതിയില്‍ നിര്യാതനായത്.

രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ലിസ്റര്‍ ഹോസ്പിറ്റലിലെ നഴ്സ് കൂടിയായ മകള്‍ സൂസന്റെ പ്രാഥമിക ശുശ്രുഷക്കുശേഷം ഉടന്‍ തന്നെ എത്തിച്ചേര്‍ന്ന ലിസ്റര്‍ ഹോസ്പിറ്റലിലെ ആംബുലന്‍സ് തീവ്ര പരിചരണ ടീമിന്റെ ശ്രമങ്ങള്‍ക്കും വിജയം കാണുവാനായില്ല.

ഫാ. ആന്റോ മുള്ളനാലിന്റെ (റോം) നേതൃത്വത്തില്‍ പുത്രീ ഭവനത്തില്‍ നടത്തിയ പ്രാര്‍ഥനാ ശുശ്രുഷകളിലും ഒപ്പീസിലും നിരവധി പേര്‍ പങ്കെടുത്തു. തുടര്‍ന്ന് മൃതദേഹം ഫ്യുണറല്‍ ഏജന്‍സിക്കു കൈമാറി.

ലണ്ടനടുത്ത് സ്റീവനേജില്‍ താമസിക്കുന്ന മകള്‍ സൂസന്‍, വെയില്‍സിലെ ബ്രിഡ്ജ് എന്‍ഡില്‍ താമസിക്കുന്ന മകന്‍ രാജു മാത്യു എന്നിവരുടെ കുടുംബങ്ങള്‍ സന്ദര്‍ശിക്കുന്നതിനുമായാണ് ഭാര്യ റീത്താമ്മയോടൊപ്പം എത്തിയതായിരുന്നു പ്രാക്കുഴിയില്‍ മാത്യു വര്‍ക്കി. മകള്‍ക്കൊപ്പം സ്വല്‍പ്പ സമയം ചിലവിട്ട ശേഷം മകന്റെ അടുത്തേക്ക് പോകാനിരിക്കെയാണ് മാത്യുവിനെ മരണം തേടിയെത്തിയത്.

യുകെയിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ മുട്ടുചിറ പള്ളിയില്‍ നടക്കും.

മറ്റു മക്കള്‍ ജിഷ (ദുബായ്), ടെസി (പട്ടിത്താനം), രാജി (മന്നക്കനാട്), ജോര്‍ജുകുട്ടി (കാപ്പുന്തല). മരുമക്കള്‍: ജോയി, ജോഷി സഖറിയാസ് (സ്റീവനെജ്), ലിബിയ (വെയില്‍സ്), ജിമിന്‍, ജസ്റിന്‍, ലിജി.

പരേതന്റെ നിര്യാണത്തില്‍ സര്‍ഗം സ്റീവനേജും, സ്റീവനേജ് കേരള കാത്തലിക് കമ്യുണിട്ടിയും അനുശോചിച്ചു.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ