അയാഷ നേതൃനിരയിലേക്ക് ഒരു മലയാളി
Wednesday, February 4, 2015 7:55 AM IST
ന്യൂഡല്‍ഹി: ഓള്‍ ഇന്ത്യ അസോസിയേഷന്‍ ഫോര്‍ ക്രിസ്ത്യന്‍ ഹയര്‍ എഡ്യൂക്കേഷന്‍ (അയാഷെ) ഡല്‍ഹിയുടെ പുതിയ നാഷണല്‍ പ്രസിഡന്റായി ചെന്നൈ മദ്രാസ് ക്രിസ്ത്യന്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. അലക്സാണ്ടര്‍ ജേസുദാസനെയും വൈസ് പ്രസിഡന്റുമാരായി കര്‍ണാടക ബ്രഹ്മവാര്‍ ക്രോസ് ലാന്‍ഡ് കോളജ് പ്രിന്‍സിപ്പല്‍ സാമുവല്‍ കെ. സാമുവലിനെയും ജബല്‍പുര്‍ സെന്റ് അലോഷ്യസ് കോളജ് പ്രിന്‍സിപ്പല്‍ ഫാ. വാലന്‍ അരസുവിനെയും ജോയിന്റ് സെക്രട്ടറിയായി ഡല്‍ഹി ജീസസ് ആന്‍ഡ് മേരി കോളജ് പ്രിന്‍സിപ്പല്‍ സിസ്റര്‍ മരിനെയും ബംഗളൂരു ക്രൈസ്റ് യൂണിവേഴ്സിറ്റിയില്‍ ജനുവരി 29 മുതല്‍ 31 വരെ നടന്ന ട്രെയനിയല്‍ കോണ്‍ഫറന്‍സില്‍ തെരഞ്ഞെടുത്തു.

വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മാവേലിക്കര സ്വദേശിയായ പ്രഫ. സാമുവല്‍ കെ. സാമുവല്‍, പീസ്റ് മെമ്മോറിയല്‍ ട്രെയിനിംഗ് കോളജ് റിട്ട. പ്രിന്‍സിപ്പല്‍ പ്രഫ. കെ. സാമുവലിന്റെ മകനാണ്.

കത്തോലിക്ക, പ്രൊട്ടസ്റന്റ്, ഓര്‍ത്തഡോക്സ് തുടങ്ങിയ സഭകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 350ഓളം കോളജുകളെ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുന്ന സംഘടന രാജ്യത്തെമ്പാടുമുള്ള ക്രിസ്തീയ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നു.